പാമ്പുങ്കയത്ത് കാട്ടാനകൾ മൂന്ന് വീടുകൾ തകർത്തു

അടിമാലി: പാമ്പുംകയത്ത്​ കാട്ടാനകൾ മൂന്ന് വീടുകൾ തകർത്തു. പിന്നാലെ ഏക്കർകണക്കിന് കൃഷിയും നശിപ്പിച്ചു. മാങ്കുളം പാമ്പുങ്കയത്താണ് കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനക്കൂട്ടം വലിയ നാശംവിതച്ച് ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. പാമ്പുങ്കയം എണ്ണൂറ് ഭാഗത്ത് താമസിക്കുന്ന നാട്ടാർവയലിൽ മേരി, പുല്ലാട്ട് ബിനോയി, പുതിനാട്ട് ഒ.എ. പരീത് എന്നിവരുടെ വീടുകളാണ് തകർത്തത്. മല്ലിശ്ശേരി കുര്യാച്ചൻ, കാട്ടുപറമ്പിൽ പൊന്നമ്മ, പാനനാൽ മാത്യു, തേലംപുറം കുഞ്ഞുമോൻ, വില്ലന്താനം സണ്ണി, മല്ലികശ്ശേരി കുര്യാച്ചൻ എന്നിവരുടെ കൃഷികളും വ്യാപകമായി നശിപ്പിച്ചു. ഏലം, വാഴ, മരച്ചീനി, ജാതി, തെങ്ങ്, കമുങ്ങ് മുതലായ കൃഷികളാണ് പ്രധാനമായി നശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ നിരന്തരമായി കാട്ടാനകൂട്ടം ഇവിടെ കൃഷി നശിപ്പിക്കുകയാണ്. കമ്പനികുടി, വിരിപാറ എന്നിവിടങ്ങളിൽനിന്ന് തുരത്തിയോടിച്ച കാട്ടാനകളാണ് ഇപ്പോൾ ഇവിടെ നാശംവിതക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ മാങ്കുളം ഡി.എഫ്.ഒ, റേഞ്ച് ഓഫിസർ എന്നിവർക്ക് നേരിട്ടെത്തി പരാതി നൽകിയിട്ടും വനപാലകർ ഇവിടെക്ക് എത്തിയിട്ടില്ല. മൂന്ന്​ ദിവസത്തിനിടെ 100 ഏക്കറിലേറെ കൃഷി നശിപ്പിച്ചിട്ടുണ്ട്. നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ പകുതിയിലേറെ കുടുംബങ്ങലും കാട്ടാനഭീതിയിൽ ഇവിടെ നിന്ന് പലായനം ചെയ്തു. ചിലർ വാടകവീടെടുത്തും ബന്ധുവീടുകളിലേക്കുമൊക്കെയാണ് മാറിയത്. രണ്ടുമാസം മുമ്പും സമാനമായ രീതിയിൽ ഇവിടെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നു. ചിത്രങ്ങൾ TDL binoy veedu കാട്ടാന തകർത്ത പാമ്പുങ്കയം പുല്ലാട്ട് ബിനോയിയുടെ വീട് TDL mary veedu കാട്ടാന തകർത്ത നാട്ടാർ വയലിൽ മേരിയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.