പാലം നിര്‍മാണം ഇഴയുന്നതിൽ പ്രതിഷേധം

മൂന്നാര്‍: മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെ പാലം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. ബദൽ സംവിധാനം ഒരുക്കാതെ പഴയപാലം പൂര്‍ണമായി പൊളിച്ചുനീക്കിയത് ഭക്തജനങ്ങള്‍ക്കും സമീപവാസികള്‍ക്കും തിരിച്ചടിയായി. ജില്ല പഞ്ചായത്തി​ൻെറ 2019-20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് മൂന്നാര്‍ ടൗണിലെ മുരുകന്‍ ക്ഷേത്രത്തിന് സമീപത്തെ പാലത്തി​ൻെറ പുനര്‍നിര്‍മാണം ആരംഭിച്ചത്. ഇതി​ൻെറ ഭാഗമായി മൂന്നുമാസം മുമ്പ് പഴയപാലം പൊളിച്ചുമാറ്റി. പുതിയ പാലം നിര്‍മിക്കുന്നതിന്​ കുഴികള്‍ എടുക്കുകയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്ത് റോഡി​ൻെറ അറ്റകുറ്റപ്പണിക്കായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലത്തി​ൻെറ പണി ആരംഭിക്കാന്‍ ശ്രമിക്കവെ നടത്തിയ പരിശോധനയിലാണ് തൂണുകള്‍ക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് 10 ലക്ഷം കൂടി അനുവദിച്ചു. മണ്ണ്​ പരിശോധന​ വൈകുന്നതാണ് നിര്‍മാണത്തിന് തടസ്സമെന്ന് കരാറുകാര​ൻ പറയുന്നു. ഇതിനായി ടെൻഡര്‍ നടപടി പൂര്‍ത്തിയായിക്കഴിഞ്ഞു. പണി വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം TDL temple bridge പഴയപാലം പൊളിച്ചുനീക്കിയനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.