മൂന്നാര്‍: കാടിറങ്ങുന്ന വന്യജീവികൾ എസ്റ്റേറ്റ് മേഖലയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതക്കുേമ്പാൾ ആരെയും ഉപദ്രവിക്കാതെ നാടുചുറ്റുകയാണ് പടയപ്പ. മൂന്ന് മാസക്കാലമായി മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും ചുറ്റിനടക്കുകയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാൻ. മൂന്നാര്‍-ഉദുമല്‍പ്പെട്ട അന്തർ സംസ്ഥാന പാതകളിലാണ് ആദ്യകാലങ്ങളില്‍ പടയപ്പയെന്ന് വിളിപ്പേരുള്ള ആനയെ പലരും ആദ്യം കണ്ടത്. എസ്റ്റേറ്റിലെ തൊഴിലാളികളിൽ ചിലരാണ് അവന് പടയപ്പ എന്ന പേരിട്ടത്. രാത്രിയില്‍ മൂന്നാര്‍ ടൗണിലും സമീപത്തും എത്തുന്ന ഇവൻ എല്ലാവര്‍ക്കും പരിചിതനാണ്. ചില നേരങ്ങളില്‍ എസ്റ്റേറ്റ് റോഡുകളിൽ പ്രത്യക്ഷപ്പെടുന്ന ഇവന്‍ വാഹനങ്ങള്‍ക്ക് സൈഡ് നൽകി നടന്നുപോകുന്നതും കൗതുക കാഴ്ചയാണ്. TDL padayappa ജനവാസ മേഖലയിൽ കഴിഞ്ഞദിവസം എത്തിയ പടയപ്പ മൂന്നാര്‍ ഹാക്കത്തണിന് തുടക്കം മൂന്നാര്‍: കോഡ് 4 മൂന്നാര്‍ ഹാക്കത്തണിന് തുടക്കം. ടൂറിസം കേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിൻെറ ഭാഗമായി നടപ്പാക്കുന്ന ക്യൂ ആര്‍ കോഡുമായി ബന്ധപ്പെട്ടാണ് ഹാക്കത്തണ്‍ നടക്കുന്നത്. മൂന്നാര്‍ എൻജിനീയറിങ് കോളജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദറാണി നിര്‍വഹിച്ചു. മൂന്നാറിൻെറ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് ആപ്പ് വഴി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിൻെറ ഭാഗമായി മൂന്നാറിനെ ഏഴ് മേഖലകളായി തിരിച്ച് വിവരശേഖരണം നടത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റും ആപ്പും നിര്‍മിക്കുന്നതിനാണ് കോഡ് നാല്മൂന്നാര് എന്ന പേരില്‍ ഹാക്കത്തണ്‍ മൂന്നാറില്‍ നടക്കുന്നത്. ഇവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട ഗൈഡുമാരുടെ വിവരങ്ങളും ഉണ്ടാകും. ഇവര്‍ക്കുള്ള പരിശീലനവും ഹാക്കത്തണ്ണില്‍ നടക്കും. പഞ്ചായത്തുള്‍പ്പെടെ മൂന്നാറിലെ വിവിധ സ്ഥാപന, സംഘടനകളുടെ പിന്തുണയോടെയാണ് ക്യൂ.ആര്‍ കോഡ് ആപ്പിൻെറ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോകുന്നത്. ചടങ്ങില്‍ ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വിബ്ജിയോർ പ്രേജക്ട് കോഓഡിനേറ്റര്‍ ക്ലയര്‍ സി.ജോണ്‍, കോഡ് നാല് മൂന്നാര്‍ ടെക്‌നിക്കല്‍ കോഓഡിനേറ്റര്‍ എം. നദീം, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മണിമൊഴി, സെക്രട്ടറി ഡോ. അജിത്കുമാര്‍, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TDL hakathon udgadanam ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദറാണി കോഡ് -4 മൂന്നാര്‍ ഹാക്കത്തണിൻെറ ഉദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.