വെൽഫെയർ പാർട്ടി ജാഥ സമാപിച്ചു

തൊടുപുഴ: വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 'വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്​ട്രീയം' പ്രമേയത്തിൽ നടത്തുന്ന കാമ്പയി​ൻെറ ഭാഗമായി സംഘടിപ്പിച്ച തൊടുപുഴ മണ്ഡലം പ്രചാരണ ജാഥ സമാപിച്ചു. മങ്ങാട്ടുകവലയിൽ ​പാർട്ടി ജില്ല പ്രസിഡൻറ്​ കെ.എസ്. ​സുബൈർ ഉദ്​ഘാടനം ചെയ്​തു. ജാഥ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി ഉടുമ്പന്നൂരിലാണ്​ സമാപിച്ചത്​. സമാപന യോഗം വെൽഫെയർ പാർട്ടി എറണാകുളം ജില്ല കമ്മിറ്റി അംഗം ഷംസുദ്ദീൻ അയിരൂർപാടം ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ സി.​െഎ. ഹംസ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഡോ. നസിയ ഹസൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സുബൈർ ഹമീദ്, അമീൻ റിയാസ്, ഷിബു പുത്തൂരാൻ, അനസ് പള്ളിപ്പാട്ട്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ്​ അൻഷാദ് അടിമാലി, എൽ.കെ. റഹീം തുടങ്ങിയവർ സംസാരിച്ചു. --ചിത്രം--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.