വനത്തിൻെറ അതിർത്തി വനപാലകർ തീയിട്ട് തെളിച്ചതാണ് തീപടരാൻ കാരണം ചെറുതോണി: വനത്തിൽനിന്ന് പടർന്ന തീ പ്രദേശത്തെ കൃഷിഭൂമിയിലേക്ക് പടർന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. നഗരംപാറ റേഞ്ചിലെ മരുതുംപാറ തണ്ടിലെ വനാതിർത്തിയും കടന്ന തീ കല്ലറക്കൽ മേരി, കണ്ടത്തിൻകര സണ്ണി, വെള്ളക്കാട്ട് ബെന്നി തുടങ്ങി നിരവധി പേരുടെ കൃഷിയിടങ്ങൾ ചാമ്പലാക്കി. വികലാംഗയായ മേരിയുടെ നാൽപതോളം കശുമാവിൻ മരങ്ങളാണ് അഗ്നിവിഴുങ്ങിയത്. കൂടാതെ ജാതി, റബർ, കൊക്കോ തുടങ്ങിയവയും കത്തിനശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി വാർഡിലാണ് തീ മണിക്കൂറുകളോളം നിന്ന് കത്തിയത്. ഫയർലൈൻ തെളിക്കുന്നതിനു പകരം വനത്തിൻെറ അതിർത്തി വനപാലകർ തീയിട്ട് തെളിച്ചതാണ് തീപടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കലക്ടർ, വനം മന്ത്രി എന്നിവർക്ക് പരാതി നൽകും. TDL FIRE MULAKUVALLY മുളകുവള്ളി മരുതുംപാറ തണ്ട് ഭാഗത്ത് പടർന്ന തീ ചാമ്പലാക്കിയ കൃഷിത്തോട്ടങ്ങൾ താലൂക്ക് ആശുപത്രിയുടെ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താൻ സർവേ പീരുമേട്: താലൂക്ക് ആശുപത്രിയുടെ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താൻ റവന്യൂ അധികൃതർ സർവേ നടത്തി. താലൂക്ക് ആശുപത്രിയുടെ സമീപത്ത് താമസിക്കുന്ന സ്ഥലം ഉടമകളുടെ ഭൂമിയിലാണ് സർവേ നടത്തിയത്. താലൂക്ക് സർവേയുടെ നേതൃത്വത്തിലുള്ള സംഘവും റീസർവേ സംഘവും സംയുക്തമായാണ് സ്ഥലം അളന്ന് പരിശോധിച്ചത്. ആശുപത്രിക്ക് മൂന്നേക്കർ സ്ഥലമുണ്ടെന്നും കൈവശം ഒന്നരയേക്കർ സ്ഥലമാണുള്ളതെന്നും ആശുപത്രി അധികൃതർ പറയുന്നു. ഇതിൽ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താനാണ് സർവേ നടത്തുന്നത്. സമീപത്ത് താമസിക്കുന്ന 18 സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകി രേഖകളും സ്ഥലവും പരിശോധിച്ച് അളന്നുതിരിച്ചു. ഇതിൻെറ റിപ്പോർട്ട് അടുത്ത ദിവസം കലക്ടർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.