തേക്കടിയിലെ നിരക്ക് വർധനയിൽ വലഞ്ഞ് സഞ്ചാരികൾ...

കുമളി: ആഭ്യന്തര വിനോദസഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയതോടെ തേക്കടി സജീവമായി. കോവിഡിനെ തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ബോട്ട് സവാരിയും ഇക്കോ ടൂറിസം പരിപാടികളും പഴയ നിലയിലായെങ്കിലും നിരക്ക് വർധന വിനോദസഞ്ചാരികളെ പ്രതിസന്ധിയിലാക്കി. മുമ്പ് 255 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 385 രൂപയാണ്. പ്രവേശന ടിക്കറ്റ് നിരക്ക് 40ൽനിന്ന്​ 70 രൂപയായി ഉയർത്തി. ഇതോടെ ഇടത്തരക്കാരായ വിനോദസഞ്ചാരികൾ ബോട്ട് സവാരിക്ക് മാത്രം 500 രൂപയോളം ചെലവഴിക്കേണ്ട സ്ഥിതിയാണ്​. കോവിഡിനെ തുടർന്ന് വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിനായി സ്വകാര്യ മേഖലയിലെ ചെറുകിട ഹോം സ്​​റ്റേകൾ മുതൽ വൻകിട റിസോർട്ടുകൾവരെ നിരക്കുകളിൽ വൻ ഇളവുകൾ നടപ്പാക്കി വരുന്നതിനിടെയാണ് നിരക്ക് വർധന നിലനിർത്തുന്ന സർക്കാർ നിലപാട്​. മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ആസ്വദിച്ച് തേക്കടിക്കാഴ്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾ വനം, കെ.ടി.ഡി.സി വകുപ്പുകളുടെ നിരക്ക്​ വർധയിൽ പ്രതിഷേധവുമായാണ് തേക്കടിയിൽനിന്ന്​ മടങ്ങുന്നത്. TDL THEKKADYഏറെ നാളത്തെ വിജനതക്കുശേഷം സഞ്ചാരികൾ നിറഞ്ഞ് സജീവമായ തേക്കടി രണ്ട് കിലോ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ കുമളി: തമിഴ്നാട്ടിൽനിന്ന്​ കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി നാലു യുവാക്കളെ കുമളിയിലെ അതിർത്തി ചെക്ക്​പോസ്​റ്റിൽ എക്സൈസ് അറസ്​റ്റ്​ ചെയ്തു. തിരുവല്ല കോട്ടൂർ വടശ്ശേരിമലയിൽ മജേഷ് എബ്രഹാം ജോൺ (40), കവിയൂർ തുരുത്ത് കരയിൽ സുധീഷ് (34) ചങ്ങനാശ്ശേരി ചേലക്കൊമ്പ് വടക്കേപറമ്പിൽ വീട്ടിൽ ജിജോ (33), മല്ലപ്പള്ളി കുന്നന്താനം പുള്ളോലിക്കൽ വീട്ടിൽ സനിൽകുമാർ (38) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും നാല്​ മൊബൈൽ ഫോണും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഷൈബുവി​ൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രവി, സേവ്യർ, രാജ് കുമാർ, നദീർ, ഷംസ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കും. TDL KANJAVU ARREST KUMALY കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ കുമളിയിൽ എക്സൈസ് പിടിയിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.