ചെറുതോണി: 20 വർഷം മുമ്പ് പി.ഡബ്ല്യു.ഡി ടാറിങ് നടത്തിയ െചറുതോണി-മണിയാറൻകുടി റോഡ് മൂന്നു വർഷം മുമ്പ് പാച്ച്വർക്ക് നടത്താൻ നാമമാത്രമായ തുക അനുവദിച്ചതല്ലാതെ ഒന്നും ചെയ്തില്ലെന്ന് ഐ.എൻ.ടി.യു.സി. അഞ്ചുവർഷം മുമ്പ് ബി.എം.പി.സി നിലവാരത്തിൽ ടാറിങ് ഫണ്ട് അനുവദിെച്ചന്ന് പറഞ്ഞതല്ലാതെ ഇതുവരെ പണി നടന്നിട്ടില്ല. ഇടുക്കി നിയോജക മണ്ഡലത്തിലെ റോഡുകൾക്ക് കോടികൾ അനുവദിെച്ചന്ന് വാർത്ത നൽകുന്നതല്ലാതെ സ്വന്തം പഞ്ചായത്തെന്ന് പറഞ്ഞുനടക്കുന്ന വാഴത്തോപ്പിലെ പ്രധാന റോഡിൻെറ കാര്യത്തിൽപോലും നടപടിയുണ്ടായിട്ടില്ലെന്ന് ഐ.എൻ.ടി.യു.സി യോഗം കുറ്റപ്പെടുത്തി. ചെറുതോണി മുതൽ മണിയാറൻകുടിവരെ ഓട്ടോ ഓടിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ റോഡ് പൂർണമായി ടാർ ചെയ്യണമെന്ന് ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.ഡി. ജോസഫ്, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും കട്ടപ്പന: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (ജോസഫ്) കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല വൈസ് പ്രസിഡൻറ് ടി.ജെ. ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു. ചെറിയാൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു. സാബു കുര്യൻ, വി.ടി. തോമസ്, ചാക്കോ ആലികുളം, ടി.വി. മുരളി, സണ്ണി പാറശ്ശേരി, പാപ്പ പൂമറ്റം, ജോസ് തോമസ് തുടങ്ങിയർ പങ്കെടുത്തു. TDL K CON JOSEPH DHARNA മൈലക്കൊമ്പ് കനാൽ തുറന്നുവിടണം -കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ: മൂവാറ്റുപുഴ വാലി ഇറിഗേഷൻെറ ഭാഗമായി കഴിഞ്ഞ സർക്കാറിൻെറ കാലത്ത് നിർമാണം ആരംഭിച്ച (മടക്കത്താനം ഡിസ്റ്റിബ്യൂട്ടറി) മൈലക്കൊമ്പ് ഇറിഗേഷൻ പദ്ധതി എത്രയും പെട്ടെന്ന് ഉദ്ഘാടനം ചെയ്യണമെന്ന് കേരള കോൺഗ്രസ് ജോസഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളം തുറന്നുവിട്ടാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ഒരു പരിധിവരെ പരിഹാരമാകുന്നതാണ്. കെ.വി. ജോസ് കീരിക്കാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, ബ്ലെയിസ് ജി. വാഴയിൽ, എം.സി. ചാക്കോ, ജോർജ് തെക്കുംതടം, ജോർജ് മഞ്ചപ്പിള്ളിൽ, വിൽസൺ കാരക്കുന്നേൽ, സിബിൻ വർഗീസ്, എം.ഡി. ചെറിയാച്ചൻ, ജോർജ് ആനിക്കുഴിയിൽ, ഉല്ലാസ് കരുണാകരൻ, മാത്യു കീരിക്കാട്, മാത്യു മഠത്തിനാൽ, ജോമി വേണാട്, ജോസ് മാടവന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.