വന്യമൃഗങ്ങൾക്ക്​ ഭീഷണിയായി മാങ്കുളത്ത്​ മാലിന്യ നിക്ഷേപം

അടിമാലി: വനത്താൽ ചുറ്റപ്പെട്ട മാങ്കുളം പഞ്ചായത്തിലും മാലിന്യം കുമിഞ്ഞുകൂടുന്നു. ടൗണിലും റോഡുവക്കിലും പുഴകളിലുമെല്ലാം മാലിന്യം നിറഞ്ഞു. പഞ്ചായത്തി​ൻെറ മധ്യഭാഗത്ത് കൂടി ഒഴുകുന്ന മാങ്കുളം പുഴ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. വേലിയാംപാറ-പാമ്പുങ്കയം റോഡിൽ താളുംകണ്ടം പാലത്തിന് സമീപം പുഴയിൽ വൻ മാലിന്യനിക്ഷേപമാണ്. വ്യാപാരികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് ഫീസ്​ വാങ്ങി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്​റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ, ഫീസ്​ നൽകാൻ തയാറാകാത്തവരാണ് മത്സ്യസമ്പത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയാകുംവിധം മാലിന്യം ജല​േസ്രാതസ്സുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ, പഞ്ചായത്ത് ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. TDL MANKULAM MALINYAM മാങ്കുളം താളുംകണ്ടത്ത് പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.