ആക്​ഷൻ ഫോഴ്​സ്​ പെൺകുട്ടികൾക്ക്​ പരിശീലന പരിപാടി

മൂന്നാര്‍: യുവജനക്ഷേമ ബോര്‍ഡിന്​ കീഴിലെ യൂത്ത് ആക്​ഷന്‍ ഫോഴ്‌സ് അംഗങ്ങളായ പെണ്‍കുട്ടികള്‍ക്ക്​ പ്രത്യേക പരിശീലന പരിപാടിക്ക്​ ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയില്‍ തുടക്കമായി. വിവിധ ജില്ലകളില്‍നിന്നായി 20 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം. ശാരീരിക കരുത്തും മാനസിക ധൈര്യവും പകര്‍ന്നുനല്‍കുന്ന തരത്തിലാണ് പരിശീലനമെന്ന് യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ബിന്ദു പറഞ്ഞു. അദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം. തൃശൂര്‍, വയനാട്, കോട്ടയം ജില്ലകളില്‍നിന്നുള്ള വനിതകള്‍ക്കാണ് പരിശീലനം. ആദ്യം സ്വയംരക്ഷ പരിശീലനവും പിന്നീട് സാഹസിക പരിശീലനവും നൽകും. കേരള വളൻറിയർ യൂത്ത് ആക്​ഷന്‍ ഫോഴ്‌സി​ൻെറ സംസ്ഥാന പരിശീലകരായ ആര്‍. മോഹന്‍, ആൻറണി ജെ. ഗില്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. TDL YUVAJANA KHEMA BOARD MNR മൂന്നാറില്‍ യുവജനക്ഷേമ ബോര്‍ഡി​ൻെറ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.