മുഖ്യമന്ത്രിക്ക്​ പരാതി നൽകാനെത്തിയ കർഷകനെ പൊലീസ്​ ബന്ദിയാക്കിയതായി പരാതി

തൊടുപുഴ: മുഖ്യമന്ത്രിക്ക്​ പരാതി നൽകാനെത്തിയ കർഷനെ ലോഡ്ജിന്​ പുറത്തിറങ്ങാൻ അനുവദിക്കാതെ പൊലീസ്​ ബന്ദിയാക്കിയതായി​ പരാതി. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയാണ്​ (56) പരാതി ഉന്നയിച്ചത്​. തിങ്കളാഴ്​ച രാവിലെ മുതൽ ഉച്ചകഴിഞ്ഞ് മൂന്നരവരെ ലോഡ്ജിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ്​ അനുവദിച്ചില്ലെന്നാണ്​ ദേവസ്യയുടെ ആക്ഷേപം. 2018ലെ പ്രളയത്തിൽ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷിസ്ഥലം നഷ്​ടപ്പെട്ടിരുന്നു. ഇതുവരെ നഷ്​ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ ​ മുരിക്കാശ്ശേരിയിൽനിന്ന് 23ന്​ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തിരുവനന്തപുരത്തേക്ക് തൊപ്പിപ്പാള ധരിച്ചു പ്ലക്കാർഡുമായി കാൽനട ആരംഭിച്ചു​. തിങ്കളാഴ്​ച മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നതറിഞ്ഞ്​ നേരിൽ കാണാനാണ്​​​ ദേവസ്യ തൊടുപുഴയിൽ മുറിയെടുത്തു തങ്ങിയത്. എന്നാൽ, രാവിലെ ഏഴോടെ മഫ്തിയിൽ രണ്ടുപേരെത്തി പൊലീസുകാരാണെന്നും താങ്കൾക്ക്​ മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലെന്നും നേരത്തേ അനുവാദം ലഭിച്ചവർക്ക് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ അവസരമെന്നും പറഞ്ഞതായി ദേവസ്യ പറഞ്ഞു. തുടർന്ന്​ താൻ പുറത്തുപോകുന്നുണ്ടോയെന്നറിയാൻ കാവൽ നിൽക്കുകയും ചെയ്​തു. ​പൊലീസുകാരുടെ അകമ്പടിയോടെയാണ്​ ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയതെന്നും മുഖ്യമന്ത്രി തൊടുപുഴയിൽനിന്ന്​ പോയശേഷം വൈകുന്നേരമാണ്​​ ലോഡ്​ജിൽനിന്നിറങ്ങാൻ പൊലീസുകാർ അനുവദിച്ചതെന്നും ​ദേവസ്യ പറഞ്ഞു​. വിഷയത്തിൽ ഗാന്ധിദർശൻ വേദി പ്രവർത്തകർ കൂടി ഇടപെട്ടതിനെ തുടർന്ന്​ റോഷി അഗസ്​റ്റിൻ എം.എൽ.എ സ്ഥലത്തെത്തി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ ഫെബ്രുവരി ഒന്നിന്​ തിരുവനന്തപുരത്തെത്തി ​വിഷയം ചർച്ചചെയ്യാമെന്ന് ഉറപ്പ്​ നൽകിയെന്നും ഈ സാഹചര്യത്തിൽ കാൽനടയാത്ര ഉപേക്ഷിച്ചതായും ദേവസ്യ ചാക്കോ പറഞ്ഞു. ഏലംകൃഷി ചെയ്തുവരുന്ന കൃഷിക്കാരുടെ ഭൂമിക്കും പട്ടയം നൽകണം -കിസാൻസഭ തൊടുപുഴ: ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിൽ കാലങ്ങളായി ഏലം കൃഷിചെയ്തു വന്നിരുന്ന കൃഷിക്കാർക്കും പട്ടയം നൽകണമെന്ന് കിസാൻസഭ ദേശീയ കൗൺസിൽ അംഗം മാത്യു വർഗീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് നടന്ന ജില്ലതല സാമൂഹിക സംഗമത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ഡാമി​ൻെറ ക്യാച്മൻെറ്​ ഏരിയയിലും മൂന്ന് ചെയിൻ മേഖലയിലും പട്ടയം അനുവദിക്കണം. കാർഷിക വിളകൾ സംഭരിക്കുന്നതിനൊപ്പം തന്നെ കർഷകർക്ക് അതി​ൻെറ വില ലഭ്യമാക്കുകയും വേണം. ജില്ലയിൽ റീസർവേ നടപടി പൂർത്തിയാക്കുന്നതിനൊപ്പം സർവേ നമ്പറുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.