പുളിയന്മല: കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിൻെറയും ൈക്രസ്റ്റ് കോളജിൻെറയും നവദർശനയുടെയും സൻെറ് ആൻറണീസ് ചർച്ചിൻെറയും നേതൃത്വത്തിൽ നവജനപ്രതിനിധികളെ ആദരിച്ചു. ചടങ്ങിൽ കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷതവഹിച്ചു. സംസാരിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി ജോയി വെട്ടിക്കുഴി (കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 14ാം വാർഡ് കൗൺസിലർ ജോണി കുളംപള്ളി, സുധർമ മോഹനൻ കൗൺസിലർ കട്ടപ്പന മുൻസിപ്പാലിറ്റി, ബിന്ദുലത രാജു (കൗൺസിൽ, 16ാം വാർഡ് കട്ടപ്പന മുനിസിപ്പാലിറ്റി), സിജോമോൻ ജോസ് (കൗൺസിലർ, ഒമ്പതാംവാർഡ് കട്ടപ്പന മുനിസിപ്പാലിറ്റി), ജോയിമ്മ എബ്രാഹം (മെംബർ 15ാം വാർഡ് പാമ്പാടുംപാറ പഞ്ചായത്ത്), സെൽവി രാജശേഖരൻ (മെംബർ മൂന്നാംവാർഡ് വണ്ടന്മേട് പഞ്ചായത്ത്) എന്നിവരെയാണ് ആദരിച്ചത്. പുളിയന്മല കാർമൽ ഹൗസ് പ്രിയോർ ഫാ. ജയിസ് നീണ്ടൂശ്ശേരി, ജോൺസൺ തോമസ്, ജോസുകുട്ടി തകടിപ്പുറം എന്നിവർ സംസാരിച്ചു. TDL ADHARICKLA PULIYANMALA CARMEL പുളിയന്മല കാർമൽ പബ്ലിക് സ്കൂളിൻെറയും ക്രൈസ്റ്റ് കോളജിൻെറയും നവദർശനയുടെയും സൻെറ് ആൻറണീസ് ചർച്ചിൻെറയും നേതൃത്വത്തിൽ നവജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിൽ പുളിയന്മല കാർമൽ ഹൗസ് പ്രിയോർ ഫാ. ജയിംസ് നീണ്ടുശ്ശേരി സംസാരിക്കുന്നു അഴിമതി: കെ.പി.എം.എസ് ധർണയും മാർച്ചും സംഘടിപ്പിച്ചു മൂന്നാർ: ദേവികുളം പട്ടികജാതി വികസന ഓഫിസിലെ അഴിമതിയില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് നേതൃത്വത്തില്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഓഫിസുമായി ബന്ധപ്പെട്ട് ഗ്രാൻറ് ഇനത്തില്‍ മാത്രം 15 ലക്ഷം രൂപയുടെ അഴിമതി നടന്നതായി നേതാക്കള്‍ ആരോപിച്ചു. പട്ടികജാതി വിഭാഗക്കാര്‍ ഏറ്റവും കൂടുതലുള്ള ദേവികുളം താലൂക്കില്‍ ഇവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇത് അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കെത്തുന്നില്ലെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ അംഗങ്ങളായ മൂന്ന് മെംബറും ഒരു പഞ്ചായത്ത് മെംബറും ഓഫിസറും ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജന്‍ ആവശ്യപ്പെട്ടു. ശിവന്‍ കോയിക്കാമല, ബിജു ബ്ലാങ്കര, സുനിൽ മലയിൽ, പി.സി. ബാബു, കെ.വി. ശിവദാസൻ, സി.എസ്. അരുൺ, പി.ജി, ശിവൻ, മിനി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.