കുടിവെള്ളമില്ല; പ്രദേശവാസികൾ പമ്പ്​ ഹൗസ്​ ഉപരോധിച്ചു

മുട്ടം: പഞ്ചായത്തിൽ മാത്തപ്പാറ ഐ.എച്ച്.ഡി.പി കോളനിയിൽ കുടിവെള്ളം ലഭിക്കാത്തതിനെത്തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് പമ്പ് ഹൗസ് ഉപരോധിച്ചു. മലങ്കര അണക്കെട്ടിനോട് ചേർന്ന കോളനി പ്രദേശത്ത് നൂറിൽപരം കുടുംബങ്ങളാണ് താമസിക്കുന്നത്. പഞ്ചായത്തി​ൻെറ വിവിധ മേഖലകളിൽ കുടിവെള്ളം എത്തുമ്പോഴും അണക്കെട്ടിനോട് ചേർന്ന പ്രദേശമായ ഐ.എച്ച്.ഡി.പി പ്രദേശത്ത് കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എൻ.കെ. ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സൗമ്യ സാജിബിൻ, സമര സമിതി ചെയർമാൻ ഷബീർ എം.എ എന്നിവർ സംസാരിച്ചു. മുട്ടം എസ്.ഐ ഷാജഹാ​ൻെറ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ ചർച്ചയെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. സാമൂഹിക വിരുദ്ധരുടെ ആക്രമണം; വീട്​ ഭാഗികമായി തകർന്നു മുട്ടം: ഇടപ്പള്ളി ഇല്ലിചാരി പുത്തൻപുരയിൽ ജോസഫി​ൻെറ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. ജോസഫും ഭാര്യയും രണ്ട് മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് സംഭവം. വലിയ ശബ്​ദത്തോടെ തുടർച്ചയായി വീട്ടിലേക്ക് എന്തോ വന്ന് വീഴുന്നതറിഞ്ഞ് വീട്ടിലുള്ളവർ ലൈറ്റിട്ട്​ പുറത്തിറങ്ങി. ഈ സമയം വീടി​ന്​ മുന്നിൽ ഒരു വാഹനം സ്​റ്റാർട്ട്​ ചെയ്ത് ഡോറുകൾ അടക്കുന്നതി​ൻെറയും മുന്നോട്ട് പോകുന്നതി​ൻെറയും ശബ്​ദം കേട്ടതായി ജോസഫും കുടുംബവും പറഞ്ഞു. വീട്ടുകാരും വിവരമറിഞ്ഞ് സമീപവാസികളും ചേർന്ന് ചുറ്റും പരിശോധന നടത്തിയപ്പോൾ കല്ലേറിൽ വീടി​ൻെറ മേൽക്കൂരയും ഭിത്തിയും ജനലുകളും തകർന്നതായി കണ്ടെത്തി. ഓടിട്ട വീടായിരുന്നു. കല്ലുകൾ കൊണ്ടുവന്ന ചാക്കും സ്ഥലത്ത് കിടപ്പുണ്ട്. രാത്രിതന്നെ മുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും അക്രമികളെ ഉടൻ കണ്ടെത്തുമെന്നും മുട്ടം സി.ഐ വി. ശിവകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.