കട്ടപ്പന: കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ ബാങ്കുകൾ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്നും അല്ലെങ്കിൽ കർഷകർ തടയുമെന്നും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു. ജില്ലയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന്‍ ജപ്തിവേട്ടക്ക് ഒരുങ്ങിനില്‍ക്കുകയാണെന്നും ആദ്യപടിയായി ലോണെടുത്തവരുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയും ഫീല്‍ഡ് സ്റ്റാഫിനെ അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം കാലയളവിലെയടക്കം ഭാരിച്ച പിഴപ്പലിശയും നോട്ടീസ് പടിയും ചുമത്തിയാണ് ലോണെടുത്തവര്‍ക്ക് നോട്ടീസ് അയക്കുന്നത്. കാര്‍ഷിക വിലത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനങ്ങളും പ്രളയദുരന്തങ്ങളും കോവിഡ് രോഗബാധയുമെല്ലാം തളര്‍ത്തിയ കാര്‍ഷികരംഗം താറുമാറായി കിടക്കുമ്പോഴാണ് ബാങ്കുകളുടെ മാര്‍ച്ച് 31 ലക്ഷ്യമിട്ടുള്ള ജപ്തി വേട്ടയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ ജപ്തി നടപടി മൂലം 15ഓളം കൃഷിക്കാര്‍ ആത്മഹത്യചെയ്ത ജില്ലയാണ് ഇടുക്കി എന്നതുപോലും പരിഗണിക്കാതെ പുതിയ വര്‍ഷത്തിലും ഇതാവര്‍ത്തിച്ചാല്‍ ജപ്തിനടപടി പഞ്ചായത്ത് തലത്തില്‍ തടയുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ തൊഴില്‍ പരിശീലന കോഴ്സ് തൊടുപുഴ: നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന ദൗത്യത്തിൻെറ ഭാഗമായി തൊടുപുഴയിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഫീൽഡ് ടെക്നീഷ്യൻ (ഹോം അപ്ലയൻസസ്) എന്നതാണ് കോഴ്സ്. മൂന്നുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിലേക്കുള്ള പ്രവേശനവും തുടര്‍പഠനവും തികച്ചും സൗജന്യമായിരിക്കും. അപേക്ഷകര്‍ നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരും 18നും 35നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളായിരിക്കണം അപേക്ഷകർ. എസ്.എസ്.എൽ.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. നല്ല ജോലി സാധ്യതയുള്ളതും കോഴ്സ് കഴിഞ്ഞാൽ ഉടൻതന്നെ ജോലി ഉറപ്പാക്കുന്നതുമായ കോഴ്സാണിത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2000 രൂപ ടി.എയും അതിനുശേഷം മൂന്നുമാസം ശമ്പളത്തോടുകൂടി ജോലി പൂർത്തിയാക്കിയാൽ 3000 രൂപ ധനസഹായവും ലഭിക്കും. വിവിധ കമ്പനികളിൽ ഉറപ്പായ പ്ലേസ്മൻെറ് സപ്പോര്‍ട്ടും ഉണ്ടായിരിക്കുന്നതാണ്. മങ്ങാട്ടുകവലയിലുള്ള ട്രോണിക്സ് ഐ.ടി.ഐയാണ് ഈ കോഴ്സ് നടത്തുന്നത്. താൽപര്യമുള്ള അപേക്ഷകര്‍ ഫെബ്രുവരി രണ്ടിനുള്ളില്‍ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയിലെ എന്‍.യു.എല്‍.എം വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍: 8547931803, 8137925567.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.