നാഷനൽ ഗേൾ ചൈൽഡ് ഡേ ആഘോഷിച്ചു

തൊടുപുഴ: സ്പോർട്സ് ആൻഡ്​​ ഗെയിംസ് വെൽഫെയർ അസോ. നേതൃത്യം നൽകുന്ന തൊടുപുഴ സോക്കർ സ്കൂളി​ൻെറ ആഭിമുഖ്യത്തിൽ ഗേൾ ചൈൽഡ് ഡേയുടെ ഭാഗമായി നടന്ന പ്രദർശന ഫുട്​ബാൾ മത്സരവും സെമിനാറും തൊടുപുഴ ഡിവൈ.എസ്​.പി കെ. സദൻ ദീപശിഖ തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഇൻറർനാഷനൽ അത്​ലറ്റിക് ഫെഡറേഷ​ൻെറ ലെവൽ ഒന്ന്​, ലെവൽ രണ്ട്​ പരിശീലകയായ നിഷ കെ.ജോയി മുഖ്യാതിഥിയായിരുന്നു. കായിക പരിശീലകരായ രജിനി തോമസ്, രാജാസ് തോമസ്, ഡോ. അജീഷ്, പി.എ. സലീം കുട്ടി, വി.ആർ. അമൽ, അജിത് ശിവൻ, കെ.എം. ശ്രീവിദ്യ, കെ.എ. അക്ഷര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. TDL NATIONAL CHILD DAY FOOTBALL പ്രദർശന ഫുട്ബാൾ മത്സരവും സെമിനാറും തൊടുപുഴ ഡിവൈ.എസ്​.പി കെ. സദൻ ഉദ്​ഘാടനം ചെയ്യുന്നു സോളാർ: സി.ബി.ഐ അന്വേഷണം സി.പി.എമ്മിന് നഷ്​ടങ്ങളുണ്ടാക്കും -ഇബ്രാഹീംകുട്ടി കല്ലാര്‍ കട്ടപ്പന: എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചിട്ടും തെളിവില്ലാത്ത സോളാര്‍ കേസ്​ സി.ബി.ഐയെ ഏല്‍പിക്കാനുള്ള തീരുമാനം സി.പി.എമ്മിന് നഷ്​ടങ്ങളുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടിയെ ഇതിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ തിരിച്ചടിക്കുമെന്നും ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍. ഇത് തികച്ചും രാഷ്​ട്രീയപ്രേരിതമാണ്, ഇതൊന്നും ഇവിടെ ചെലവാകില്ല. ലൈഫ് മിഷന്‍ ഇടപാടും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിച്ചവരും സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ നിയമം പാസാക്കുകയും ചെയ്തവരാണ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ഇത്തരം കുലംകുത്തി പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം മലര്‍ന്നുകിടന്ന്​ തുപ്പുന്നതിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.