* തൊടുപുഴയിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും തൊടുപുഴ: ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപവത്കരിക്കുന്നതിൻെറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഇടുക്കിയിലെത്തും. മലയോരത്തിൻെറ മനസ്സറിയാനും പുതു ആശയങ്ങൾ തേടുന്നതിനുമായി രാവിലെ 10ന് തൊടുപുഴ-ഇടുക്കി റോഡിലെ മാടപ്പറമ്പ് റിസോർട്ടിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. കാര്‍ഷിക-തോട്ടം മേഖലക്കും വിനോദസഞ്ചാരത്തിനും പ്രാധാന്യം കല്‍പിക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻെറ ഭാഗമായുള്ള ജില്ലയിലെ സമ്പര്‍ക്കപരിപാടിയാണ് തൊടുപുയിൽ നടക്കുന്നത്. കാര്‍ഷിക-തോട്ടം മേഖലയിലും വിനോദസഞ്ചാര മേഖലയിലുമുള്ളവര്‍ പങ്കെടുക്കും. കൂടാതെ സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. മലയോര ജനതയുടെ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനതയും നോക്കിക്കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജില്ല സന്ദർശനത്തിൽ ജില്ലയുടെ മുന്നേറ്റത്തിനുതകുന്നപ്രഖ്യാപനങ്ങളും ജില്ല പ്രതീക്ഷിക്കുന്നുണ്ട്. ഭൂപ്രശ്നം, പട്ടയം, നിർമാണ നിരോധന ഉത്തരവുകളിെല അവ്യക്തത, ഇടുക്കി പാക്കേജ്, വന്യമൃഗശല്യം എന്നീ വീഷയങ്ങളടക്കം പരിപാടിയിൽ വിവിധ മേഖലയിൽ നിന്നുള്ളവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി ഡി.സി.സി തൊടുപുഴ: ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻെറ ഭാഗമായി തൊടുപുഴയിൽ നടക്കുന്ന സമ്പര്‍ക്ക പരിപാടിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. * 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ നാലാം ചട്ടപ്രകാരം പട്ടയ ഭൂമിയില്‍ വീട് െവക്കാനും കൃഷി ചെയ്യാനും 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങളിലെ മൂന്നാം ചട്ടപ്രകാരം പട്ടയ ഭൂമിയില്‍ കടമുറി പണിയാനും വീടു വെക്കാനും കൃഷി ചെയ്യാനും മാത്രമാണ് അവകാശമുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിര്‍മിതികളും വാണിജ്യ നിര്‍മാണ പ്രവൃത്തികളും നടത്തുവാന്‍ അനുവദിച്ച് മുന്‍കാല പ്രാബ്യലത്തോടെ 1964ലെ ഭൂമിപതിവ് ചട്ടങ്ങളിലെ നാലാം ചട്ടവും 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളിലെ മൂന്നാം ചട്ടവും ഭേദഗതിചെയ്യാൻ കഴിഞ്ഞോ? * അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം കൈവശഭൂമിക്ക് പട്ടയം നൽകാൻ കഴിഞ്ഞോ? * വന്യജീവി ആക്രമണത്തില്‍നിന്ന് മനുഷ്യജീവനും കൃഷിക്കും സംരക്ഷണം നൽകാൻ കഴിഞ്ഞോ? * വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍ സോണില്‍നിന്ന് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കാത്തതെന്താണ്? * ഉമ്മന്‍ വി.ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അന്തിമ വിഞ്‌ജാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താൻ സർക്കാറിനു കഴിഞ്ഞോ? * റബറിനും തേയിലക്കും ഏലത്തിനും കാപ്പിക്കു൦ കുരുമുളകിനു൦ ഇതര നാണ്യവിളകള്‍ക്കും വിലസ്ഥിരത ഉറപ്പാക്കാൻ താങ്ങുവില പ്രാഖിപിക്കാത്തത് എന്തുകൊണ്ട്? * കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിന് സമഗ്രമായ കടാശ്വാസ പദ്ധതി ആവിഷ്‌കരിക്കാത്തത് എന്തുകൊണ്ട്? * തോട്ടം തൊഴിലാളികള്‍ക്ക് ലയങ്ങൾക്ക് പകരം എത്ര വീടുകൾ വെക്കാൻ കഴിഞ്ഞു? * പെട്ടിമുടി ദുരന്തത്തില്‍ ഇരയായവരുടെ ആശ്രിതര്‍ക്ക് 10ലക്ഷം നൽകാത്തത് എന്തുകൊണ്ട്? * പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കാത്തത് എന്തുകൊണ്ട്? എന്നിങ്ങനെ 10 ചോദ്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഡി.സി.സി പ്രസിഡൻറ് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.