അടിമാലി: രോഗങ്ങളാലും കാലാവസ്ഥ വ്യതിയാനത്താലും കുരുമുളക് ഉൽപാദനം കുറഞ്ഞതിനൊപ്പം വൻ വിലയിടിവ് കൂടിയായതോടെ കുരുമുളക് കർഷകർ കണ്ണീരിൽ. ആറുവർഷത്തിനിടെ കുരുമുളക് വില പകുതിയിൽ താഴെയായി. 2014 അവസാനത്തോടെയും 2015 തുടക്കത്തിലും കുരുമുളകിന് റെക്കോഡ് വില ഉയർന്ന് ക്വിൻറലിന് 72,000 രൂപ എത്തിയിരുന്നു. മികച്ച വില ഏറെക്കാലം വലിയ ഏറ്റക്കുറച്ചിലില്ലാതെ നിലനിൽക്കുകയും ചെയ്തു. എന്നാൽ, രണ്ടുവർഷമായി കുരുമുളക് വില താഴേക്കുതന്നെയാണ്. വിളവെടുപ്പ് സീസണായ ഈ മാസം ആദ്യം ഉണ്ടായിരുന്നതിനെക്കാൾ ഇപ്പോൾ ക്വിൻറലിന് 800 രൂപ കുറഞ്ഞിട്ടുണ്ട്. ഒന്നര മാസത്തിനിടെ ക്വിൻറലിന് 900 രൂപയുടെ കുറവാണുണ്ടായത്. ഇതിനിടെ കാലവർഷത്തിൻെറ വ്യതിയാനം വിളവെടുപ്പ് സീസണിൽ കർഷകർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഉണക്കുന്നതിനായി ശേഖരിച്ച കുരുമുളകിൽ ഇരുണ്ട കാലാവസ്ഥ മൂലം പച്ചക്കുതന്നെ വിൽക്കേണ്ടിവന്നു. കൂടുതൽ പച്ചമുളക് എത്തിയതോടെ ഇതിൻെറ വിലയും കുറഞ്ഞു. കുരുമുളക് ക്വിൻറലിന് ഇപ്പോൾ 33,000 രൂപയാണ് വില. വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് വൻതോതിലുള്ള ഇറക്കുമതിയാണ് വിലക്കുറവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. നേരത്തേ വിയറ്റ്നാം കുരുമുളക് ശ്രീലങ്ക വഴിയായിരുന്നു ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ശ്രീലങ്കയിലേക്ക് മറ്റ് രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് ഇപ്പോൾ വിലക്കുണ്ടെങ്കിലും ശ്രീലങ്കയിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽനിന്ന് വിയറ്റ്നാം കുരുമുളക് രാജ്യത്തെ ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ട്. വിയറ്റ്നാമിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കുരുമുളക് അയക്കുന്നതിന് 51ശതമാനം നികുതി അടയ്ക്കണം. ഇത് ശ്രീലങ്ക വഴിയാകുമ്പോൾ എട്ട് ശതമാനം മാത്രമാണ്. മറ്റു രാജ്യങ്ങളിലൂടെ നികുതിവെട്ടിച്ചാണ് കുരുമുളക് ഇന്ത്യയിലേക്കെത്തിക്കുന്നത്. ദേവികുളത്ത് തൊണ്ടിമുതൽ സൂക്ഷിക്കാൻ സംവിധാനം മൂന്നാര്‍: വിവിധ കേസുകളില്‍ ഉള്‍പ്പെട്ട തൊണ്ടിമുല്‍ സൂക്ഷിക്കാന്‍ ദേവികുളത്ത് സംവിധാനമൊരുക്കി. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് പ്രത്യേക സംവിധാനം പൊതുമരാമത്ത് വകുപ്പിൻെറ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ദേവികുളം ആര്‍.ഡി.ഒ ഓഫിസിന് തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് മുറിയുണ്ടെങ്കിലും സൗകര്യം പരിമിതമാണ്. ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടവ കണ്ടെത്തുന്നതിന് മുറികളിലെ മുഴുവന്‍ സാധനങ്ങളും മാറ്റേണ്ട അവസ്ഥയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൻെറ നേതൃത്വത്തില്‍ മൂന്നുലക്ഷം രൂപ മുടക്കി സൗകര്യം മെച്ചപ്പെടുത്തി മുറി നിര്‍മിച്ചത്. 25 വര്‍ഷത്തേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന തരത്തിലാണ് മുറി സജ്ജീകരിച്ചിരിക്കുന്നതെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. മുറിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. തഹസില്‍ദാര്‍ ജിജി എം.കുന്നപ്പള്ളി, പബ്ലിക് പ്രോസിക്യൂട്ടര്‍ ബിജുകുമാര്‍, റവന്യൂ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. TDL DEVIKULAM RDO OFFICE ദേവികുളം ആര്‍.ഡി.ഒ ഓഫിസിന് സമീപം തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ നിർമിച്ച കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.