കെ.എസ്​.ടി.എ ജില്ല സമ്മേളനത്തിന്​ തുടക്കം

നെടുങ്കണ്ടം: കേരളത്തിൻെറ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവെപ്പാണ് ഇടത്​ സർക്കാറിൻെറ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ബജറ്റും വികസന കാഴ്ചപ്പാടുകളുമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ്​ പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ പറഞ്ഞു. നെടുങ്കണ്ടത്ത്​ കെ.എസ്.​ടി.എ 30ാമത്​ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ.എ. വിജയകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ്​ പ്രസിഡൻറ് മുരുകൻ വി.അയത്തിൽ രകതസാക്ഷി പ്രമേയവും ജില്ല വൈസ്​ പ്രസിഡൻറ് ടി.ബി. മോളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്​ച സമാപിക്കും. TDL KSTA NEDUMKANADOM നെടുങ്കണ്ടത്ത് കെ.എസ്.​ടി.എ ജില്ല സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്​ പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു വർണസംഗമം ചെറുതോണി: പടമുഖം മൂങ്ങാപ്പാറ അംഗൻവാടിയിൽ വർണസംഗമം നടന്നു. സാഹിത്യകാരൻ ആൻറണി മുനിയറ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുനിത സജീവ് അധ്യക്ഷതവഹിച്ചു. അനീമിയ കാമ്പയിൻെറ ഭാഗമായി വാത്തിക്കുടി സി.എച്ച്.സിയിലെ എൽ.എച്ച്.ഐ സൂസമ്മ ക്ലാസെടുത്തു. ഫിലിപ് നെല്ലിക്കാക്കുഴി, കെ.എസ്.​ ഗീത, ജെ.പി.എച്ച്.എൻമാരായ അമ്പിളി, ശിൽപ, റിച്ച വിൻസൻെറ്, ലിൻസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.