കൃഷിയിടത്തില്‍ സ്ഥാപിച്ച ഹോസുകള്‍ നശിപ്പിച്ചു

കട്ടപ്പന: കൃഷിയിടത്തില്‍ സ്ഥാപിച്ച ഹോസുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കല്‍തൊട്ടി കണിയാംപറമ്പില്‍ കെ.പി. മോഹന​ൻെറ കൃഷിയിടത്തില്‍ കുഴല്‍ക്കിണറ്റില്‍ സ്ഥാപിച്ചിരുന്ന പൈപ്പ് ഉൾപ്പെടെയാണ് നശിപ്പിക്കപ്പെട്ടത്. സ്വര്‍ണവിലാസ​െത്ത കൃഷിയിടത്തിലെ ആവശ്യത്തിന്​ നിര്‍മിച്ചിരുന്ന കുഴൽക്കിണറ്റില്‍ സ്ഥാപിച്ച മോ​േട്ടാറി​ൻെറ ഹോസുകളാണ്​ നശിപ്പിച്ചത്. രാവിലെ കൃഷിയിടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് ഉടമയെ അറിയിക്കുന്നത്. ജലക്ഷാമം രൂക്ഷമായിരുന്നതിനാല്‍ മെയിന്‍ റോഡില്‍നിന്ന്​ രണ്ട് കി.മീ. ഉള്ളി​െല കൃഷിയിടത്തില്‍ നാലുലക്ഷം രൂപ മുടക്കിയാണ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചത്. രാത്രിയിലാണ് സംഭവം. കട്ടപ്പന പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.