പാലം പുനര്‍നിർമിച്ചില്ല; ആദിവാസി കുടുംബങ്ങൾക്ക്​ യാത്രദുരിതം

അടിമാലി: കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുടിയിലേക്കുള്ള പാലം പുനര്‍നിർമിക്കാന്‍ നടപടി വേണമെന്ന്​ ആവശ്യം. പാറക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ തോമാച്ചന്‍കട ഭാഗത്തേക്ക്​ എത്താന്‍ ഉപയോഗിച്ചു​വരുന്ന നടപ്പുവഴിയുടെ ഭാഗമായിട്ടായിരുന്നു കരിന്തിരി പുഴക്ക് കുറുകെ പാലം സ്ഥിതി ചെയ്തിരുന്നത്. 2018ലെ പ്രളയത്തില്‍ പാലം ഭാഗികമായും തൊട്ടടുത്ത മഴക്കാലത്ത് പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാലം പൂർണമായും ഒലിച്ചുപോയി. കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റകൊണ്ട് താല്‍ക്കാലിക പാലം തീര്‍ത്തായിരുന്നു കഴിഞ്ഞ മഴക്കാലത്ത് കുടുംബങ്ങള്‍ യാത്ര സാധ്യമാക്കിയത്. വരുന്ന മഴക്കാലത്തിനുമുമ്പ് പുതിയൊരു പാലം നിർമിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വേനല്‍ക്കാലമാകുന്നതോടെ പുഴയില്‍ വെള്ളം താഴുകയും പുഴയിലൂടെ ഇറങ്ങി അക്കരയിക്കരെയെത്താന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യും. ഇരുപതിനടുത്ത ആദിവാസി കുടുംബങ്ങള്‍ പാറക്കുടിയില്‍ താമസിക്കുന്നുണ്ട്. റേഷന്‍കടയിലേക്ക്​ എത്താന്‍ ഉള്‍പ്പെടെ കോളനിക്കാര്‍ ആശ്രയിക്കുന്ന പാതയിലായിരുന്നു ഒഴുകിപ്പോയ പാലം സ്ഥിതി ചെയ്തിരുന്നത്. വേനല്‍ക്കാലത്ത് ബുദ്ധിമുട്ടില്ലാതെ യാത്ര സാധ്യമാകുമെങ്കിലും മഴക്കാലത്ത് തങ്ങള്‍ നിർമിക്കുന്ന താല്‍ക്കാലിക പാലത്തിലൂടെ കാട്ടാറിന് മുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാണെന്ന് ആദിവാസി കുടുംബങ്ങള്‍ പറയുന്നു. ചിത്രം: TDL Parakkudi Palam മഴക്കാലത്ത് പുഴക്ക് കുറുകെ താല്‍ക്കാലികമായി നിർമിച്ച പാലവും താഴെ പഴയപാലത്തി​ൻെറ തകര്‍ന്ന തൂണുകളും ഉപാസന അനുസ്മരണവും പൊതു ചിത്രരചനയും 26ന് കട്ടപ്പന: ജില്ലയിലെ ചിത്രകാരനും ചിത്രകല അധ്യാപകനുമായിരുന്ന ഉപാസന നാരായണൻകുട്ടിയുടെ അനുസ്മരണം 26ന് കട്ടപ്പനയിൽ നടക്കും. 2013 മുതൽ തുടർച്ചയായി ജനുവരി 26ന് ചിത്രരചന മത്സരവും പെയിൻറിങ്​ ഫെസ്​റ്റിവലും ദർശനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്നിരുന്നു. ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ചിത്രരചന മത്സരം ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു. ഉപാസന അനുസ്മരണം ചിത്രകാരനും ശിൽപിയുമായ കെ.ആർ. ഹരിലാൽ നടത്തും. അനുസ്മരണ സമ്മേളനത്തിന് ശേഷം ജില്ലയിലെ ചിത്രകാരന്മാർ ചിത്രങ്ങൾ വരക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ചാണ് പൊതു ചിത്രരചന. ദർശന പ്രസിഡൻറ്​ ഇ.ജെ. ജോസഫ്, ചിത്രകാരന്മാരായ ജോസ് ആൻറണി, ഷാജി ചിത്ര, ദർശന ഭാരവാഹികളായ എം.സി. ബോബൻ, പി.സി. ഷിബു തുടങ്ങിയവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.