ഇടവെട്ടി വനത്തിനോട് ചേർന്ന്​ റോഡരികിൽ മാലിന്യനിക്ഷേപം

തൊടുപുഴ: ആരോഗ്യ ഉദ്യാനമായി സംരക്ഷിക്കുന്ന ഇടവെട്ടി വനത്തിനോട് ചേർന്ന എം.വി.ഐ.പി കനാൽ റോഡരികിൽ മാലിന്യം നിക്ഷേപം​. വെള്ളിയാഴ്​ച രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് നട്ടുപിടിപ്പിച്ച മരച്ചെടികൾക്കിടയിൽ വൻതോതിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ മുൻ പഞ്ചായത്ത്​ അംഗം ടി.എം. മുജീബി​ൻെറ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചയാളുടെ ആശുപത്രി രേഖ ലഭിക്കുകയും ഈ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിഴയടപ്പിക്കാനോ കേസെടുക്കാനോ തയാറാകാതെ മാലിന്യം നിക്ഷേപിച്ച വ്യക്തിക്ക് അനൂകൂലമായി പഞ്ചായത്ത് നിലപാട് സ്വീകരിച്ചുവെന്നാണ്​ ആക്ഷേപം. നാലരവർഷം മുമ്പ് ആയിരത്തോളം സന്നദ്ധ പ്രവർത്തകർ ഏ​ഴുദിവസം എടുത്താണ് തൊടുപുഴയിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം ശുചീകരിച്ചത്. അന്നുമുതൽ നാട്ടുകാർ നിരീക്ഷണ സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമേ വീണ്ടും ഇത്​ ആവർത്തിക്കാതിരിക്കൂ എന്ന്​ പ്രദേശവാസികളു​ം പറഞ്ഞു. ഭക്ഷ്യക്കിറ്റ് ഇന്നുവരെ ലഭിക്കും തൊടുപുഴ: നിലവില്‍ വിതരണം ചെയ്തുവരുന്ന 2020 ഡിസംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ് ശനിയാഴ്​ച വരെ വാങ്ങാവുന്നതാണെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. പരാതി പരിഹാര ക്യാമ്പ് നടത്തി തൊടുപുഴ: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷ​​ൻെറ ജില്ല കാര്യാലയത്തി​ൻെറ ആഭിമുഖ്യത്തില്‍പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ പരിചയപ്പെടുത്തലും പരാതിപരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പി​ൻെറ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറി​ൻെറ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്​ടിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചെറുതോണി ജില്ല പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍ അധ്യക്ഷതവഹിച്ചു. ജില്ല മാനേജര്‍ കെ.എസ്. അനില്‍കുമാര്‍, കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫിസര്‍ ബിജു ജോസഫ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ സതീശന്‍, ഐ.ടി.ഡി.പി സീനിയര്‍ സൂപ്രണ്ട് ജോളിക്കുട്ടി കെ.ജി വിവിധ സംഘടന പ്രതിനിധികള്‍ എസ്.സി/എസ്.ടി പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.