*ഇടുക്കിയിൽ പ്രതാപം വീണ്ടെടുക്കും - ഐവാൻ ഡിസൂസ തൊടുപുഴ: ജില്ലയിൽ പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കാൻ മുഴുവൻ നേതാക്കളെയും ബൂത്തുകളിലേക്ക് ചുമതലപ്പെടുത്തി കോൺഗ്രസ് കർമ പദ്ധതിക്ക് രൂപം നൽകിയതായി എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ. കെ.പി.സി.സി പ്രഖ്യാപിച്ച ജനുവരി 30ലെ മണ്ഡലംതല പദ്ധയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നാറിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിക് അൻവർ നിർവഹിക്കും. തൊടുപുഴ രാജീവ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഡിസൂസ. പാർലമൻെറ് തെരഞ്ഞെടുപ്പിൽ 75000ൽപരം വോട്ടിന് വിജയിച്ച സ്ഥലത്തു തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം നിസ്സാരമായി കാണാൻ കഴിയില്ല. പാർട്ടിക്ക് മുന്നിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയം മാത്രമാണുള്ളത്. 26ന് മുഴുവൻ ബൂത്തിലും യോഗം ചേർന്ന് പുതിയ കമ്മിറ്റികൾ രൂപവത്കരിക്കാൻ മുതിർന്ന നേതാക്കൾ ചുമതല വഹിക്കും. മുഴുവൻ മണ്ഡലത്തിലും പാദയാത്രകൾ സംഘടിപ്പിക്കുന്നതിന് ഡി.സി.സി ഭാരവാഹികളോട് നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവരെ ഭാരവാഹിത്വത്തിൽനിന്ന് നീക്കം ചെയ്യുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പ്രസിഡൻറ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ റോയ് കെ. പൗലോസ്, ടോമി കല്ലാനി, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, എം.ആർ. അഭിലാഷ്, അഡ്വ. ജോയ് തോമസ്, സി.പി. മാത്യു, എസ്. അശോകൻ, സി.പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു, രാവിലെ ജില്ലയിലെ കെ.പി.സി.സി മെംബർമാർ ഉൾപ്പെടെയുള്ളവരുടെയും ഉച്ചകഴിഞ്ഞു പോഷക സംഘടന ജില്ല-സംസ്ഥാന നേതാക്കളുടെയും യോഗവും രാജീവ് ഭവനിൽ നടന്നു. കരിമണ്ണൂരിൽ കോൺഗ്രസ് ബ്ലോക്ക് ലീഡേഴ്‌സ് മീറ്റിലും ഐവാൻ ഡിസൂസ പങ്കെടുത്തു. കോവിഡ് ബാധിതര്‍ വ്യാഴാഴ്ച മാത്രം 302 തൊടുപുഴ: ജില്ലയില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതർ 300 കവിയുന്നത്. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും ഇതര സംസ്ഥാനക്കാരായ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത 12 കേസും സ്ഥിരീകരിച്ചു. രോഗികള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -13, ആലക്കോട് -എട്ട്, അറക്കുളം -ഒന്ന്, ബൈസൺവാലി -ഒന്ന്, ഇടവെട്ടി -രണ്ട്, ഏലപ്പാറ -10, ഇരട്ടയാര്‍ -ഏഴ്, കഞ്ഞിക്കുഴി -രണ്ട്, കാമാക്ഷി -മൂന്ന്, കാഞ്ചിയാര്‍ -22, കാന്തല്ലൂർ -ഏഴ്, കരിമണ്ണൂര്‍ -അഞ്ച്, കരിങ്കുന്നം -മൂന്ന്, കരുണാപുരം -10, കട്ടപ്പന -ഏഴ്, കോടിക്കുളം -ആറ്, കൊക്കയാര്‍ -11, കൊന്നത്തടി -അഞ്ച്, കുടയത്തൂർ -ഒന്ന്, കുമാരമംഗലം -ആറ്, കുമളി -ഒമ്പത്, മണക്കാട് -34, മുട്ടം -നാല്, നെടുങ്കണ്ടം -35, പള്ളിവാസല്‍ -രണ്ട്, പാമ്പാടുംപാറ -19, പീരുമേട് -ഒന്ന്, പെരുവന്താനം -15, പുറപ്പുഴ -അഞ്ച്, രാജാക്കാട് -മൂന്ന്, ശാന്തന്‍പാറ -ഒന്ന്, തൊടുപുഴ -27, ഉടുമ്പൻചോല -ഒന്ന്, ഉടുമ്പന്നൂര്‍ -ഒന്ന്, ഉപ്പുതറ -ഒന്ന്, വണ്ണപ്പുറം -ഏഴ്, വാത്തിക്കുടി -രണ്ട്, വെള്ളത്തൂവല്‍ -രണ്ട്, വെള്ളിയാമറ്റം -മൂന്ന്. ഉറവിടം വ്യക്തമല്ലാത്തവ അടിമാലി ഇരുമ്പുപാലം സ്വദേശി (32), ആലക്കോട് സ്വദേശി (42), കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (24), കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (54), കുടയത്തൂർ സ്വദേശിനി (52), മുട്ടം സ്വദേശി (41), രാജാക്കാട് സ്വദേശി (44), കട്ടപ്പന സ്വദേശി (70), എലപ്പാറ സ്വദേശിനി (56) കുമളി സ്വദേശിനി (76) കുമാരമംഗലം സ്വദേശികളായ രണ്ടുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.