ഇടമലക്കുടി: കാട്ടാനകളുടെ ആക്രമണത്തിൽ ഇടമലക്കുടി, കന്നിമല ടോപ് എന്നിവിടങ്ങളിൽ ഒട്ടേറെ വീടുകളും ആദിവാസി ക്ഷേത്രങ്ങളും തകർന്നു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടിയിൽ മഹാദേവി, സരോജിനി, കണ്ടത്തിൻകുടിയിൽ ശ്രീധരൻ, രമണി എന്നിവരുടെ വീടുകളാണ് പൂർണമായി തകർത്തത്. ഷെഡുകുടി, തേൻപാറക്കുടി എന്നിവിടങ്ങളിലെ ആദിവാസി ക്ഷേത്രങ്ങളും ഷെഡുകുടിയിൽ ധർമേന്ദ്രൻെറ വീടും ഭാഗികമായി തകർത്തു. തിങ്കളാഴ്ച രാത്രിയാണ് എട്ടോളം കാട്ടാനകൾ ആക്രമണം നടത്തിയത്. രാത്രിയിൽ കാട്ടാനകളുടെ ബഹളം കേട്ട് വീടുകളിൽ ഉറങ്ങിയിരുന്ന ആദിവാസികൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസമായി ഇടമലക്കുടിയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഒരുമാസം മുമ്പാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടവും സമീപത്തുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം, അക്ഷയ സൻെറർ എന്നിവ തകർത്തത്. മൊബൈൽ ടവറിനും കേടുപാടുണ്ടായി. ബുധനാഴ്ച വെളുപ്പിന് മൂന്നോടെയാണ് കന്നിമല ടോപ് ഡിവിഷനിൽ രണ്ട് കാട്ടാനകൾ എത്തിയത്. കുട്ടി, മരിയ സെൽവം, മാടസ്വാമി എന്നിവരുടെ ലയങ്ങൾക്കു സമീപമുള്ള ഷെഡുകൾ തകർത്തു. സമീപത്തുള്ള കന്നിയമ്മൻ ക്ഷേത്രവും ഭാഗികമായി കാട്ടാനകൾ തകർത്തു. നാശനഷ്ടമുണ്ടാക്കിയശേഷം ആനകൾ തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ തേയില തോട്ടത്തിൽ ബുധനാഴ്ച പകലും നിന്നശേഷമാണ് കാടുകയറിയത്. ദിവസം മുഴുവൻ വീടുകൾക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായി തൊഴിലാളികൾ. മൂന്നുദിവസം മുമ്പ് കന്നിമലക്കു സമീപം നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ കടുവയിറങ്ങി പശുവിനെ കൊന്നു. തുടരെ വന്യമൃഗങ്ങളിറങ്ങി നാശനഷ്ടം വരുത്തുന്നതിനാൽ പ്രദേശവാസികൾ ഭയത്തിലാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം തടഞ്ഞു വണ്ണപ്പുറം: ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗ തീരുമാനപ്രകാരം ഈമാസം 24 വരെ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം തടഞ്ഞു. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഭാസ്‌കരൻ അഭ്യർഥിച്ചു. ജില്ല നെറ്റ്‌ബാള്‍ ടീം സെലക്ഷന് തൊടുപുഴ: ജില്ലയിലെ നെറ്റ്‌ബാള്‍ ടീമുകളുടെ സെലക്ഷന് ട്രയല്‍സ് കോവിഡ് മാനദണ്ഡം പാലിച്ച് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ തൊടുപുഴ സൻെറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സീനിയര്‍-ജൂനിയര്‍-സബ് ജൂനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ല നെറ്റ്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍ അറിയിച്ചു. ഫോണ്‍: 9447753482.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.