സൂസൻ ബെഞ്ചമിന്​ വീണ്ടും അംഗീകാരം

തൊടുപുഴ: ലോക്​ഡൗണ്‍ കാലയളവില്‍ പൈനാപ്പിള്‍ ചലഞ്ച് എന്ന പേരില്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി വിപണി ആരംഭിച്ച സൂസന്‍ ബെഞ്ചമിന് സംസ്ഥാനത്തെ മികച്ച കൃഷി അസി. ഡയറക്​ടര്‍ അവാര്‍ഡ്. കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം അവാര്‍ഡാണ് കട്ടപ്പന എ.ഡി.എ ആയിരുന്ന സൂസന്‍ ബെഞ്ചമിന് ലഭിച്ചത്. ലോക്​ഡൗണ്‍ കാലയളവില്‍ പൈനാപ്പിള്‍ ചലഞ്ച് എന്നപേരില്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനായി വിപണി ആരംഭിച്ചു. ഇതിലൂടെ 100 ടണ്ണോളം പൈനാപ്പിളാണ് വിറ്റഴിച്ചത്. പ്രകൃതിക്ഷോഭത്തില്‍ വീണുപോയ നേന്ത്രക്കായ സംഭരിച്ച് ചിപ്​സാക്കി ഉപ്പുതറ അഗ്രോ സര്‍വിസ് സൻെററിലൂടെ വിറ്റഴിച്ച ഉപ്പേരി ചലഞ്ചും ശ്രദ്ധനേടിയിരുന്നു. ഹരിത ബ്ലോക്ക്തല ഫെഡറേറ്റഡ് സമിതി പുനരുദ്ധരിച്ച് പച്ചക്കറി വിപണിയും ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന അവാര്‍ഡിന്​ പരിഗണിച്ചത്. 1997-98 വര്‍ഷത്തില്‍ വാത്തിക്കുടി പഞ്ചായത്തില്‍ ഊര്‍ജിത പച്ചക്കറി വികസനത്തിലൂടെ ജില്ലയിലെ മികച്ച കൃഷി ഓഫിസറായും 2015-16 കാലയളവില്‍ കേരഗ്രാമം പദ്ധതിയിലൂടെ ആരക്കുഴ പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ എറണാകുളം ജില്ലയിലെ മികച്ച കൃഷി ഓഫിസറായും തെരഞ്ഞെടുത്തിരുന്നു. 2018-19 വര്‍ഷം പച്ചക്കറി വികസനത്തിലൂടെ ജില്ലയിലെ മികച്ച കൃഷി അസി. ഡയറക്ടറായും തെരഞ്ഞെടുത്തു. തൊടുപുഴ ഗ്രീന്‍വാലി ഹോംസില്‍ ഊരക്കാട്ടില്‍ ഒ.സി. ബേബിച്ച​ൻെറ ഭാര്യയാണ്. മക്കള്‍: മഞ്ജു, അഞ്ജു, അക്​സ. ബിജിയും മിടുക്കി; വിരമിച്ചിട്ടും സർക്കാറി​ൻെറ അംഗീകാരം തൊടുപുഴ: മികച്ച കൃഷി ​െഡപ്യൂട്ടി ഡയറക്ടറിനുള്ള അവാര്‍ഡ് കഴിഞ്ഞ മെയില്‍ സര്‍വിസില്‍നിന്ന്​ വിരമിച്ച ബിജി തോമസിനും. സര്‍വിസ് കാലയളവിനുള്ളില്‍ കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്​ചവെച്ചതിനാണിത്​. മൂന്നാംതവണയാണ് അവാര്‍ഡ് ലഭിക്കുന്നത്. കൃഷി അസി. മാളയില്‍ ജോലിചെയ്യുമ്പോള്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും മുളന്തുരുത്തിയില്‍ ജോലിചെയ്യുമ്പോള്‍ മൂന്നാംസ്ഥാനവും ലഭിച്ചിരുന്നു. ​െഡപ്യൂട്ടി ഡയറക്​ടറായി തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറായി സേവനമനുഷ്​ഠിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. ജില്ലയില്‍ പച്ചക്കറി വികസന പദ്ധതികള്‍ക്കാണ് ബിജി തോമസ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും ഗോത്രവര്‍ഗ മേഖലകളിലും പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികള്‍ തയാറാക്കി. ഇടമലക്കുടിയിലും പച്ചക്കറി കൃഷി വികസനവുമായി എത്തി. ജില്ലയില്‍ പച്ചക്കറി വികസനത്തിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതി, റെയിന്‍ ഷെല്‍ട്ടര്‍ തുടങ്ങി കൃഷിക്ക് അനുബന്ധമായി 32 പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. ബിജി തോമസ് തൊടുപുഴ ഒളമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ചങ്ങനാശ്ശേരി ഇളപ്പുങ്കല്‍ ജിജു ജോണ്‍ എം.ആര്‍.എഫില്‍ എന്‍ജിനീയറാണ്. തെരേസ, ജോണ്‍ എന്നിവരാണ് മക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.