മറയൂര്‍: മറയൂര്‍ മൈക്കിള്‍ഗിരി സ്‌കൂളിലെ കമ്പ്യൂട്ടര്‍ മോണിറ്ററും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കോവില്‍കടവ് പത്തടിപ്പാലം സ്വദേശി ലക്ഷ്മണന്‍ (19), മിഷന്‍വയല്‍ സ്വദേശി അരുണ്‍കുമാര്‍ (19) എന്നിവരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 10ന് സ്‌കൂളിലെ പ്രധാന അധ്യാപികയുടെ മുറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും വിദ്യാര്‍ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ മുറിയില്‍നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും ഒരു െപ്രാജക്ടറും അനുബന്ധ ഉപകരണങ്ങളും മോഷണംപോയിരുന്നു. പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് അന്നേദിവസം തന്നെ പ്രതികളായ ചെന്നൈ സ്വദേശി വിന്‍സൻറ് പാല്‍രാജിനെയും (22) കോവില്‍കടവ് സ്വദേശി അജയ്നെയും(22) പിടികൂടിയിരുന്നു. അരുണ്‍കുമാറിനെയും ലക്ഷ്മണനെയും ചൊവ്വാഴ്ച രാത്രിയോടെ മറയൂരില്‍വെച്ച് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി. തെളിവെടുപ്പിൽ ദിണ്ഡുകൊമ്പ് ഭാഗത്ത് വിജനമായ കവുങ്ങിന്‍തോട്ടത്തില്‍നിന്ന് ഒളിപ്പിച്ചുവെച്ചിരുന്ന കമ്പ്യൂട്ടറിൻെറ അനുബന്ധ ഉപകരണങ്ങള്‍ കണ്ടെത്തി. മോഷണം പോയ മറ്റുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൊത്തം അഞ്ച് പ്രതികളില്‍ നാലുപേരെ പിടികൂടിയെന്നും കിട്ടാനുള്ള ഒരു പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയെന്നും എസ്.ഐ ജി. അജയകുമാര്‍ പറഞ്ഞു. TDL THEFT ACCUSED MARAYOOR സ്കൂൾ മോഷണക്കേസിലെ പ്രതികൾ മന്നാങ്കാല ജങ്ഷനിൽ പുതിയ കെട്ടിടം പണിയാനുള്ള നടപടി വിവാദത്തിൽ അടിമാലി: മന്നാങ്കാല ജങ്ഷനിൽ പൊളിച്ചുമാറ്റിയ കെട്ടിടത്തിൻെറ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനുള്ള നടപടിക്കെതിരെ ഒരുവിഭാഗം രംഗത്ത്. പൊതു ആവശ്യത്തിനായി ഈ സ്ഥലം മാറ്റിയിടണമെന്ന ആവശ്യവുമായി വ്യാപാരികളടക്കം രംഗത്തുവന്നു. ഇതിന് പിന്നിൽ സമീപത്തെ ബഹുനില കെട്ടിട ഉടമകളുടെ സമ്മർദമാണെന്നും ആക്ഷേപം. പതിറ്റാണ്ടുകൾക്ക് മുമ്പാണ് മൂന്ന് നിലകളോടുകൂടിയ സുവർണ ജൂബിലി മന്ദിരം പഞ്ചായത്ത് പണിതുയർത്തിയത്. പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടം പഞ്ചായത്ത് പൊളിച്ചുമാറ്റിയിരുന്നു. രണ്ടുമാസം മുമ്പാണ് പൊളിച്ചുമാറ്റിയത്. ഇവിടെ പുതിയ കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് നടപടി ആരംഭിക്കുകയും ചെയ്തു. എന്നാൽ, മന്നാങ്കാല ജങ്ഷനിൽ പഞ്ചായത്ത് കെട്ടിടം നിർമിക്കാൻ പാടില്ല എന്നാണ് മർച്ചൻറ്സ് അസോ. പറയുന്നത്. പത്തിലേറെ കച്ചവടക്കാർ പൊളിച്ച കെട്ടിടത്തിൽ വാടകക്ക് ഉണ്ടായിരുന്നു. പഞ്ചായത്തിന് വലിയ തുക വാടകയിനത്തിൽ ലഭിക്കുകയും ചെയ്തിരുന്നു. കെട്ടിടം പൊളിച്ച സ്ഥലം ഒഴിച്ചിടുകയും രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് നൽകുകയും ചെയ്യണമെന്നാണ് മർച്ചൻറ്സ് അസോസിയേഷൻെറ അഭിപ്രായം. ഇപ്പോൾ റോഡരികിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും സ്റ്റേജ് കെട്ടിയാണ് യോഗങ്ങൾ നടത്തുന്നത്. എന്നാൽ, പുതിയ കെട്ടിടം തൽസ്ഥാനത്ത് തന്നെ പണിയുമെന്നും മാറിച്ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്ത് അധികൃതരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.