നെടുങ്കണ്ടം: കായ്ക്കണമെന്ന് വെച്ചാൽ ഏലം തെങ്ങിന്മുകളിലും കായ്ക്കുെമന്നാണ് ഇവിടുത്തെ പാഠം. അതും മണ്ഡരി ബാധിച്ച് മണ്ടപോയ തെങ്ങിന്മുകളിൽ. മുണ്ടിയെരുമയിലാണ് ഈ അപൂർവകാഴ്ച. മണ്ടപോയ തെങ്ങ് വെട്ടിക്കളയാൻ ആലോചിച്ചിരിക്കുമ്പോഴാണ് തെങ്ങിന്മുകളിൽ ഏലം കിളിർത്തത് ശ്രദ്ധയിൽപെട്ടത്. മുണ്ടിയെരുമ എൻ.എസ്.എസ് കരയോഗത്തിൻെറ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ തെങ്ങിലായിരുന്നു ഇത്. സാധാരണ ഏലക്കാടുകളിൽ മരങ്ങളുടെ പൊത്തുകളിലും മറ്റും ചെറിയ ഏലനാമ്പുകൾ കാണാറുണ്ടെങ്കിലും സമൃദ്ധമായി തഴച്ചുവളരാറില്ല. എന്നാൽ, മുണ്ടിയെരുമയിലെ തെങ്ങിൻമുകളിൽ ആറോളം ചിമ്പുകളോടെ തഴച്ചുവളരുകയാണ് ഏലച്ചെടി. ഇതോടെ നാട്ടുകാർക്കും കൗതുകമായി. തെങ്ങിന്മുകളിൽ നാമ്പിട്ട ഏലത്തിൻെറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. തെങ്ങിൽമുകളിൽ ഏതോ പക്ഷി നിക്ഷേപിച്ച ഏലക്ക അരി കിളിർത്തതാകാം ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് നിഗമനം. മാസങ്ങൾക്ക് മുമ്പാണ് തെങ്ങിൻെറ മുകളിൽ ഏലച്ചെടി വളരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. TDL ELAM NDKM തെങ്ങിന്മുകളിൽ നാമ്പിട്ട ഏലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.