ചെറുതോണി: മൂന്ന് ടേമായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന മണിയാറന്‍കുടി ക്ഷീരോൽപാദക സഹകരണസംഘം ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. ഒമ്പതംഗ ഭരണസമിതിയില്‍ എട്ടും യു.ഡി.എഫിനാണ്. ജോയി കൊച്ചുനിരവത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ജോസ് കൊട്ടക്കാവില്‍, ജേക്കബ് വട്ടക്കുന്നേല്‍, ജോയി തയ്യില്‍, രാജന്‍ പൊന്നപ്പന്‍, ജമീല പരീത്, ജിബി മനോജ്, മേരി ജോസഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. സ്വീകരണ സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റോയി കൊച്ചുപുര അധ്യക്ഷതവഹിച്ചു. പി.ഡി. ജോസഫ് അനില്‍ ആനയ്ക്കനാട്ട്, സി.പി. സലിം, സിബി തകരപിള്ളില്‍, ടോമി കൊച്ചുകുടി, ആന്‍സി തോമസ്, സെലിന്‍ വിന്‍സൻറ്, ടിൻറു സുഭാഷ്, ഏലിയാമ്മ ജോയി, കെ.ആര്‍. സജികുമാര്‍, അജീഷ് കുമാര്‍, പി.ടി. ജയകുമാര്‍, സി.കെ. ജോയി, നിഖിൽ പൈലി, മോഹന്‍ തോമസ്, രവി വെള്ളാപ്പന്‍, ദാസ് അമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. TDL MILK CO OP SOCIETY MANIYARANKUDY മണിയാറന്‍കുടി ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ വിജയികളായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മണിയാറന്‍കുടിയില്‍ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.