തൊടുപുഴ: തൊടുപുഴയിലെ പഴയ ൈപ്രവറ്റ് ബസ്സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലവും ഫോറസ്റ്റ് ഓഫിസിരുന്ന സ്ഥലവും ചേർത്ത് പൊതുമൈതാനമായി നിലനിർത്തണമെന്ന് അഡ്വ. ജോസഫ് ജോൺ നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് മുനിസിപ്പാലിറ്റിയുടെ പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്ഥലം വിട്ടുനൽകണമെന്ന പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥലം ഇപ്പോൾ നഗരസഭയുടെ കൈവശത്തിലാണ്. ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് നഗരസഭ ലേലംചെയ്തുനൽകുകയും ഇതിനായി ഫീസ് പിരിക്കുകയും ചെയ്യുന്നുണ്ട്. ഈ സ്ഥലം മൈതാനമായി ഉപയോഗിക്കാൻ നഗരസഭക്ക് ഔദ്യോഗികമായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നേരത്തേ രേഖാമൂലം സർക്കാറിനോട് ആവശ്യപ്പെടുകയും പി.ജെ. ജോസഫ് എം.എൽ.എ നേരിട്ട് റവന്യൂ മന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിൻെറ ഫയൽ സർക്കാറിലുണ്ട്. ഈ ഫയലിൽ തീരുമാനമെടുക്കുന്നതിന് പകരം പുതിയ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമില്ല. ഈ സ്ഥലം എറണാകുളം രാജേന്ദ്ര മൈതാനംപോലെ മനോഹരമാക്കുന്നതിനും സമീപത്തുള്ള മുനിസിപ്പൽ പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാലം നിർമിക്കുന്നതിനുള്ള അഞ്ചുകോടിയുടെ ടൂറിസം പദ്ധതി പി.ജെ. ജോസഫ് എം.എൽ.എ തയാറാക്കി സമർപ്പിച്ചിട്ടുള്ളത് സംസ്ഥാന സർക്കാർ നയപരമായി അംഗീകരിച്ചിട്ടുണ്ടെന്ന് ജോസഫ് ജോൺ പറഞ്ഞു. ഇതിന് നഗരസഭ എൻ.ഒ.സി നൽകിയിട്ടുള്ളതിനാൽ ഈ സ്ഥലത്ത് പുതിയ വികസന പ്രവർത്തനങ്ങളുമായി വരുന്നത് അംഗീകരിക്കാനാകില്ല. നഗരസഭ ഓഫിസും പൊലീസ് സ്റ്റേഷനും സിവിൽ സ്റ്റേഷനും സ്ഥതിചെയ്യുന്ന സ്ഥലങ്ങളും റവന്യൂ സ്ഥലമാണ്. ഈ വസ്തുക്കൾ പോലെ തന്നെയാണ് ബസ്സ്റ്റാൻഡ് സ്ഥലവും വനം ഓഫിസിൻെറ സ്ഥലവും കൈവശം െവച്ചിട്ടുള്ളത്. ഈ സ്ഥലം നഗരസഭയിൽനിന്ന് മാറ്റുകയില്ലെന്ന് മന്ത്രി തന്നെ എം.എൽ.എക്ക് ഉറപ്പുനൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിനെതിരെ കെ. ദീപക്, ടി.എസ്. രാജൻ, സഫിയ ജബ്ബാർ എന്നിവരും അഭിപ്രായം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.