ഉത്സവത്തിനിടെ യുവതികളെ ആക്രമിച്ചതായി പരാതി

മൂന്നാര്‍: ഇക്കാനഗറിലെ അമ്പലത്തില്‍ നടന്ന . ഇക്കാനഗറില്‍ താമസിക്കുന്ന ആതിര ജയന്‍, ശ്രീലക്ഷ്​മി എന്നിവരെയാണ്​ ആക്രമിച്ചത്. വര്‍ഷങ്ങളായി നി നിലച്ചുകിടന്ന ഉത്സവം നടത്തുന്നതിന് ഇരുവരുമാണ് മുന്‍കൈ എടുത്തത്. ഉത്സവത്തിൽ സ്വാമിയാട്ടം നടക്കുന്നതിനിടെ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ചെറിയ പ്രശ്‌നം ഊതി വലുതാക്കാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്ന് അമ്പല കമ്മിറ്റി അംഗം രാജന്‍ പ്രതികരിച്ചു. മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാട്ടുപ്പെട്ടി റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ല മൂന്നാര്‍: മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിലെ റോഡ്​ ശോച്യാവസ്ഥയിൽ. പ്രളയത്തില്‍ തകര്‍ന്ന കലുങ്ക് പുനഃസ്ഥാപിച്ചെങ്കിലും കുണ്ടും കുഴിയും നികത്താത്തത് സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്നുവര്‍ഷം മുമ്പുണ്ടായ മണ്ണിടിച്ചലിലാണ് മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയൻറ്​ സമീപത്തെ റോഡി​ൻെറ ഒരുഭാഗം തകര്‍ന്നത്. റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും ടാറിങ് നടത്തുന്നതിന് തയാറായിട്ടില്ല. ജനവാസ മേഖലയിൽ മദ്യശാല; പ്രതിഷേധം ശക്തം മൂന്നാര്‍: ജനവാസ മേഖലയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദേശമദ്യശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവികുളത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല മൂന്നാര്‍ സൈലൻറ്​വാലി റോഡിലെ ജനവാസ മേഖലയിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്നാര്‍ ഇക്കാനഗറില്‍ നിലവില്‍ ഒരു വിദേശ മദ്യശാല പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആരെയും അറിയിക്കാതെ മദ്യശാല സ്ഥാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍ പറഞ്ഞു. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും കടന്നുപോകുന്ന ഭാഗത്താണ് മദ്യശാല. മാത്രമല്ല കഷ്​ടിച്ച് ഒരുവാഹനം കടന്നുപോകാന്‍ കഴിയുന്ന റോഡിലേക്ക്​ കട മാറ്റിയത് അപകടങ്ങള്‍ക്കും വഴിവെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.