കട്ടപ്പന: ദേശീയപാതയിൽ അപകടഭീഷണിയായി നിരങ്ങിവരുന്ന വൻ പാറക്കല്ല്. അടിമാലി - കുമളി - ശബരിമല ദേശീയപാതയിൽ കാൽവരി മൗണ്ട് എട്ടാം മൈലിന് സമീപമാണ് ദേശീയ പാതയോരത്ത് വാഹനങ്ങൾക്ക് അപകടഭീഷണിയായി വൻ പാറക്കല്ല് സ്ഥിതി ചെയ്യുന്നത്. കല്ല് റോഡിലേക്ക് അൽപാൽപം നിരങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ഏതുനിമിഷവും അപകടം പ്രതീക്ഷിക്കാം. അടിയന്തരമായി കല്ല് മാറ്റാൻ നടപടി ഉണ്ടായില്ലെങ്കിൽ ദേശീയപാത അടഞ്ഞുപോകാനും സാധ്യതയുണ്ട്. വാഹനങ്ങൾക്ക് സൈഡ് ചേർന്നുപോകാൻ വിഷമമാണ്. കല്ല് ഇരിക്കുന്ന ഭാഗത്ത് ചെറിയ ഒരു വളവുമുണ്ട്. കല്ലുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ കാലവർഷ സമയത്ത് കാൽവരി മൗണ്ട് മലമുകളിൽനിന്ന് മഴയിൽ ഉൗർന്നുവന്നതാണ് പാറക്കല്ല്. എക്സ്കവേറ്റർ ഉപയോഗിച്ച് പാറക്കല്ല് മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരക്കൂടുതൽ മൂലം അനക്കാനായില്ല. എന്നാൽ, കല്ല് റോഡിലേക്ക് നിരങ്ങി വന്നുകൊണ്ടിരിക്കുകയാണ്. മഴ ശക്തമായാൽ വൻ അപകടത്തിനാണ് സാധ്യത. വാഹനങ്ങൾ കടന്ന് പോകുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കിൽ ദുരന്തമുണ്ടാകും. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയരികിലാണ് അപകടം പതിയിരിക്കുന്നത്. അടിയന്തരമായി പാറക്കല്ല് പൊട്ടിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. TDL PARAKKALLU ദേശീയപാതയിൽ കാൽവരി മൗണ്ടിന് സമീപം വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് നിരങ്ങി വന്നുകൊണ്ടിരിക്കുന്ന വൻ പാറക്കല്ല് കാട്ടുപന്നിയെ ഭയന്ന് മാവടി നിവാസികൾ നെടുങ്കണ്ടം: കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടിയും നാട്ടുകാരുടെ വെടിയേറ്റ് പാഞ്ഞുപോയ കാട്ടുപന്നിയെ ഭയന്നും മാവടി നിവാസികൾ. കഴിഞ്ഞദിവസം കൃഷിയിടത്തിൽ ശല്യം ചെയ്ത കാട്ടുപന്നിക്ക് വെടിയേൽക്കുകയായിരുന്നു. വർഷങ്ങളായി കൃഷി നശിപ്പിച്ച് കർഷകർക്ക് നഷ്ടം വരുത്തുകയാണ് ഇവിടെ കാട്ടുപന്നികൾ. വെടിയേറ്റ പന്നി മരണവെപ്രാളത്താൽ പാഞ്ഞുനടന്ന് ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഏഴോളം സ്ത്രീ തൊഴിലാളികളെയടക്കം ആക്രമിക്കുകയായിരുന്നു. ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന കല്ലുവെട്ടത്ത് സോഫി, ഞൊണ്ടിമാക്കൽ സോണിയ എന്നിവർക്കും ഒരു അന്തർ സംസ്ഥാന തൊഴിലാളി സ്ത്രീക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തലക്കും തോളിനും കാലിനും പരിക്കേറ്റ ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തോട്ടം തൊഴിലാളികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ കാട്ടുപന്നി ഏലത്തോട്ടത്തിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ കുത്തിത്തെറിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം കല്ലാർ ഡിവിഷനിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല. ഇത് പ്രദേശവാസികളെ ഏറെ ഭീതിയിലാക്കിയിരിക്കുകയാണ്. ജനവാസമേഖലയിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. ഏക്കറുകണക്കിന് കൃഷി ദേഹണ്ഡങ്ങളാണ് പന്നിക്കൂട്ടം കുത്തിമറിക്കുന്നത്. ഇപ്പോൾ വനമേഖല വിട്ട് ടൗൺ കേന്ദ്രീകരിച്ചും കൃഷിത്തോട്ടത്തിൽ എത്തി കൃഷികൾ നശിപ്പിച്ചു തുടങ്ങി. പല വീടിൻെറയും മുറ്റത്ത് ചാക്കിൽ ചെയ്തിരുന്ന കൃഷികൾ പൂർണമായും നശിപ്പിച്ചു. ചേന, തെങ്ങിൻതൈകൾ, വാഴകൾ എന്നിവയും നശിപ്പിച്ചു. മാസങ്ങൾക്കുമുമ്പ്് കോമ്പയാർ മുരുകൻപാറ വഴി തൂക്കുപാലം പോകുന്ന റോഡരികിലെത്തി കൃഷി നശിപ്പിച്ചിരുന്നു. കോമ്പയാറിൽനിന്ന് നാല് മീറ്റർ അകലെയുള്ള നിരവധിയാളുകളുടെ കൃഷികളും നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.