തൊടുപുഴ: നിയമനിർമാണ സഭകളിൽ യഥാർഥ കർഷകരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നിയമനിർമാണസഭകൾ കർഷകരോട് നീതി പുലർത്തണമെന്നും ഹൈകോടതി അഭിഭാഷകൻ അഡ്വ. ഷാജി ജോസഫ്. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 39ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ കെ.എം. സാബു അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ സിജു രാജാക്കാട്, ഷാജു ജോസ്, ജയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, പി.ജെ. മൈക്കിൾ, മാത്യു പൊട്ടംപ്ലാക്കൽ, മാത്യു ജേക്കബ്, ടി.ആർ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. TDL KARSHAKA THODUPUZHA തൊടുപുഴ കർഷകപ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 39ാംദിന സമരം അഡ്വ. ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു കാലാവസ്ഥയിൽ നേരിയമാറ്റം; മറയൂർ ശർക്കര നിർമാണം പുനരാരംഭിച്ചു മറയൂർ: രണ്ടുമാസക്കാലത്തെ മഴക്കും മൂടൽമഞ്ഞിനും നേരിയ ശമനമുണ്ടായതോടെ പ്രദേശത്തെ കർഷകർ വീണ്ടും ശർക്കര ഉൽപാദനം പുനരാരംഭിച്ചു. കഴിഞ്ഞമാസങ്ങളിൽ പ്രദേശത്ത് അതിശക്തമായ മൂടൽമഞ്ഞും മഴയുമായതിനാൽ ശർക്കര നിർമാണ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കരിമ്പിൻചണ്ടി ഉണങ്ങാൻ കഴിയാത്തതിനാലാണ് ശർക്കര നിർമാണം നിർത്തിെവച്ചിരുന്നതെന്ന് കർഷകർ പറയുന്നു. എന്നാൽ, രണ്ടുദിവസമായി പ്രദേശത്ത് വെയിൽ അനുഭവപ്പെട്ടുതുടങ്ങിയതോടെയാണ് ശർക്കര നിർമാണശാലകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ശർക്കരയുടെ വിലയിടിവ് നിരാശരാക്കുന്നുവെന്ന് കർഷകർ പറയുന്നു. വിലകുറയാന്‍ കാരണം തമിഴ്‌നാട് ശര്‍ക്കര മറയൂര്‍: അഞ്ചുവര്‍ഷം മുമ്പ് വരെ മറയൂരില്‍ ശര്‍ക്കര വ്യാപാരികള്‍ തനത് ശര്‍ക്കര മാത്രം വിപണിയിൽ വിൽക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുന്നതിന് ഇത് കാരണമായി. മറ്റു മാര്‍ക്കറ്റുകളിലും മറയൂര്‍ ശര്‍ക്കരക്ക് ഡിമാൻഡ് വർധിച്ചു. ഇതില്‍ ലാഭംകണ്ട കച്ചവടക്കാര്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശര്‍ക്കര നിർമാണ കേന്ദ്രങ്ങളിലെത്തി വിലക്കുറവായതും രാസവസ്തുക്കൾ കൂടുതല്‍ ഉപയോഗിച്ച് നിർമിക്കുന്നതുമായ ശർക്കര മറയൂര്‍ മാതൃകയില്‍ ലഭ്യമാക്കി കൂട്ടികലർത്തി വിപണിയിലെത്തിച്ചു. അധികലാഭം കണ്ടതോടെ തുടര്‍ച്ചയായി കച്ചവടക്കാര്‍ ഇത്തരത്തിൽ 'മറയൂര്‍ ശര്‍ക്കര' വിപണിയിൽ എത്തിച്ചു. ഇതോടെയാണ് മറയൂര്‍ ശര്‍ക്കരയുടെ വില കുറഞ്ഞതെന്ന് കര്‍ഷകര്‍ പറയുന്നു. TDL SHARKKARA മറയൂരില്‍ പുനരാരംഭിച്ച ശർക്കര നിര്‍മാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.