​ അണക്കെട്ടിലെ ഓരോ ചലനവ്യതിയാനവും അറിയാൻ സംവിധാനം

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സൂഷ്​മ ചലനവും രേഖപ്പെടുത്തി കൺേട്രാൾ റൂമുകളിൽ ലഭ്യമാക്കുന്ന നിരീക്ഷണ സംവിധാനം (റിയൽടൈം എയർലിവാണിങ്​ ഓഫ് സ്​െട്രച്ചറൽ ഹെൽത്ത് മോണിറ്ററിങ്​ ആൻഡ്​ ഇൻറർപ്രട്ടേഷൻ ഫോർ ഡാംസ്​-) സജ്ജമായി. ലോകബാങ്ക് സഹായത്തോടെ കേന്ദ്ര ജല കമീഷ​​ൻെറയും സംസ്​ഥാന സർക്കാറി​ൻെറയും മേൽനോട്ടത്തിൽ ഡാം റീഹാബിലിറ്റേഷൻ ആൻഡ്​ ഇപ്രൂവ്​മൻെറ്​ ഡ്രിപ്പ് പദ്ധതിപ്രകാരം 6.94 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്​. ഇടുക്കി അണക്കെട്ടിൽ സ്​ഥാപിച്ച വിവിധ ഉപകരണങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺേട്രാൾ റൂമിലും പള്ളത്തെ ചീഫ് എൻജിനീയറുടെ കാര്യാലയത്തിലും ലഭ്യമാക്കും. അണക്കെട്ട്​ ഗാലറികളിൽ സ്​ഥാപിച്ചിരിക്കുന്ന ടിൽറ്റ് മീറ്റർ, സീസ്​മോ മീറ്റർ, ക്രാക്ക് മീറ്റർ, ജോയൻറ്​ മീറ്റർ, സ്​ട്രെസ്​ ​ ആൻഡ്​ സ്​െട്രയിൻ മീറ്റർ എന്നിവയിൽ നിന്നുള്ള തൽസമയ റീഡിങ്​ കൺേട്രാൾ റൂമുകളിലെത്തും. അണക്കെട്ടി​ൻെറ മുകളിൽ സ്​ഥാപിച്ച റഡാറിലൂടെ ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പും ലഭ്യമാകും. ഡാമി​ൻെറ ഓരോ നിമിഷത്തിലുമുള്ള വ്യതിയാനം രേഖപ്പെടുത്താൻ റോ​േബാട്ടിക് ടോട്ടൽ സ്​റ്റേഷനും സ്​ഥാപിച്ചിട്ടുണ്ട്​. മെഡിക്കൽ കോളജിന് സമീപം സ്​ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്​റ്റേഷൻ വഴി ഇടുക്കി വൃഷ്​ടിപ്രദേശത്തെ മഴയുടെ അളവ്, കാറ്റി​ൻെറ ഗതി, താപനില എന്നിവ അപ്പപ്പോൾ രേഖപ്പെടുത്തും. അണക്കെട്ടിൽ സ്​ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ വഴി അണക്കെട്ടി​ൻെറ അടിനിരപ്പുമുതൽ ജലനിരപ്പി​ൻെറ പലതലങ്ങളിലെ താപനിലയും അറിയാം. ഈ വിവരങ്ങളെല്ലാം േക്രാഡീകരിച്ച് കമ്പ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്​ത്​ അണക്കെട്ടി​ൻെറ സ്വാഭാവിക നിമിഷ വ്യതിയാനങ്ങൾ മനസ്സിലാക്കാം. നിലവിൽ ഇത്തരം അളവുകൾ മാസത്തിൽ ഒരുതവണ നേരിട്ടുപോയി ശേഖരിക്കുകയാണ് ചെയ്​തുവന്നിരുന്നത്​. റിസർവോയറിലെ ജലനിരപ്പ് ദിവസവും രാവിലെ ഏഴിന് ചെറുതോണി അണക്കെട്ടിൽ സ്​ഥാപിച്ചിരിക്കുന്ന ഗേജ് പോസ്​റ്റിൽനിന്ന് ശേഖരിച്ച് ഫോൺ വഴി പവർഹൗസിലേക്കും ബന്ധപ്പെട്ട സ്​റ്റേഷനുകളിലേക്കും കൈമാറുകയാണ് പതിവ്. മന്ത്രി എം.എം. മണി 26 ന്​ ഉദ്​ഘാടനം നിർവഹിക്കും. ഇടുക്കി അണക്കെട്ടിന്​ ചലന വ്യതിയാന തകരാറുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ അണക്കെട്ടിൽ ആധുനിക നിരീക്ഷണ സംവിധാനം ഒരുക്കുന്നത്​. ജലനിരപ്പ് പൂർണ സംഭരണ ശേഷിയിലെത്തിയാൽ നാല്​ മില്ലീ മീറ്റർ വരെ അണക്കെട്ടിന് ചലനവ്യതിയാനം സംഭവിക്കണമെന്നാണ്​ ഇടുക്കി ആർച് ഡാമി​​ൻെറ നിർമാണ തത്ത്വം. ഡാമി​ൻെറ ശരിയായ നിലനിൽപ്പിന് ഇത് ആവശ്യമാണ്. എന്നാൽ, ഉപരിതലത്തിൽ മാത്രമാണ്​ ഈ വ്യതിയാനം സംഭവിക്കുന്നതെന്നാണ്​ കണ്ടെത്തൽ. വൈദ്യുതിവകുപ്പ്​ 2018 ഒക്ടോബർ 22 നാണ് ഇത്തരമൊരു നിരീക്ഷണ സംവിധാനം ഒരുക്കാൻ മുംബൈ ആസ്​ഥാനമായ എൻകാർഡിയോ റൈറ്റ്സ്​ എന്ന സ്​ഥാപനവുമായി കരാറിലേർപ്പെടുന്നത്. അണക്കെട്ടിൽ സ്​ഥാപിച്ചിരിക്കുന്ന പ്രത്യേകതരം പെൻഡുലം ഉപയോഗിച്ചായിരുന്നു ഇതുവരെ ചലനവ്യതിയാനം പരിശോധിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.