അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്രവെപ്പ്​

ഇടുക്കി: ലീഗൽ മെട്രേളജി വകുപ്പ് നടത്തുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ 2020 വര്‍ഷത്തിലെ പുനഃപരിശോധനയും മുദ്ര​െവപ്പും കാഞ്ചിയാർ പഞ്ചായത്തിലെ വ്യാപാരികൾക്കായി വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 12.30വരെ ലബ്ബക്കടയിൽ െവച്ചും വാഴത്തോപ്പ് പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർഥം വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 12.30വരെ തടിയമ്പാട് ​െവച്ചും കഞ്ഞിക്കുഴി പഞ്ചായത്തിലെ വ്യാപാരികൾക്കായി വെള്ളിയാഴ്ച ഉച്ചക്ക്​ 2.30 മുതൽ 4.30വരെ കഞ്ഞിക്കുഴിയിലും നടക്കും. മുന്‍വര്‍ഷത്തെ പരിശോധന സര്‍ട്ടഫിക്കറ്റും സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ പോസ്​റ്റല്‍ കവറും കൊണ്ടുവരേണ്ടതാണ്. എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം ഇടുക്കി: ബജറ്റ് വഞ്ചനക്കെതിരെ തൊടുപുഴ ജില്ല ആശുപത്രിയിൽ നടന്ന എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം സംസ്ഥാന ഓഡിറ്റർ സിജു സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ്​ പീറ്റർ കെ.എബ്രാഹം അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വർഗീസ്, ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി. ബിജു, ബ്രാഞ്ച് സെക്രട്ടറി ടി.ടി. ജോജോ, കെ.ബി. ബിജു, സി.എച്ച്. ബാബു, സിന്ധു, ടി.കെ. വിജയൻ, അനീഷ്മാത്യു എന്നിവർ നേതൃത്വം നൽകി. TDL NGO ബജറ്റ് വഞ്ചനക്കെതിരെ തൊടുപുഴ ജില്ല ആശുപത്രിയിൽ നടന്ന എൻ.ജ.ഒ അസോ. പ്രതിഷേധ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.