അടിമാലി: പട്ടയ അവകാശ സംരക്ഷണ വേദി നേതൃത്വത്തിൽ കല്ലാർകുട്ടിയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ഏഴു പതിറ്റാണ്ടായി കൈവശ ഭൂമിക്ക് പട്ടയം കിട്ടാതെ ദുരിതംപേറി ജീവിക്കുകയാണ് കല്ലാർകുട്ടി നിവാസികൾ. ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിൽ പട്ടയം നൽകിയപ്പോൾ കല്ലാർകുട്ടിയെ അവഗണിച്ചു. നീതി നിഷേധത്തിനെതിരെ ശക്തമായ സമരത്തിന് പ്രദേശവാസികൾ ഒരുങ്ങുകയാണ്. ഇതിൻെറ മുന്നോടിയായിട്ടാണ് സമ്മേളനമെന്ന് സംഘാടകർ പറഞ്ഞു. പട്ടയ അവകാശ സംരക്ഷണവേദി രക്ഷാധികാരിയും കല്ലാർകുട്ടി സൻെറ് ജോസഫ് ചർച്ച് വികാരിയുമായ ഫാ. സന്തോഷ് ഇലവുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി. അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജയിൻസ് യോഹന്നാൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ബി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സാജു സ്കറിയ സ്വാഗതം പറഞ്ഞു. ചിത്രം -TDL KALLARKUTTY കല്ലാർകുട്ടി പട്ടയാവകാശ സമിതി നടത്തിയ സമ്മേളനം ഫാ. സന്തോഷ് ഇലവുങ്കൽ ഉദ്ഘാടനം െചയ്യുന്നു യോഗം ചേര്‍ന്നു കട്ടപ്പന: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ കൊങ്ങിണിപ്പടവ് യൂനിറ്റ് നേതൃത്വത്തില്‍ നടന്ന യോഗം സി.പി.എം കട്ടപ്പന നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം അജിത് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി അനന്ദു ശിവദാസ് പതാക ഉയര്‍ത്തി. TDL DYFI ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ കൊങ്ങിണിപ്പടവ് യൂനിറ്റ് നേതൃത്വത്തില്‍ നടന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.