റാങ്ക് ജേതാവിനെ ആദരിച്ചു

ചെറുതോണി: മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് എം.എസ്​സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അലന ​െബന്നിയെ ആദരിച്ചു. മുരിക്കാശ്ശേരി മാർ സ്ലീവ കോളജ് ഓഫ് ആർട്​സ്​ ആൻഡ് സയൻസിലെ പൂർവവിദ്യാർഥിനിയും ജിയോളജി വിഭാഗം അസിസ്​റ്റൻറ്​ പ്രഫസറുമായ അലന ​െബന്നിക്ക്​ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്​റ്റാഫ് യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് തൂമ്പുങ്കൽ, പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ് എന്നിവർ ഉപഹാരം നൽകി. അലന ബെന്നി മാർസ്ലീവ കോളജിൽനിന്ന്​ ബി.എസ്​സി ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഉടുമ്പൻചോല പുല്ലൻകുന്നേൽ ബെന്നി തോമസ്​-സോഫിയ ബെന്നി എന്നിവരുടെ മകളാണ്. ഫോട്ടോ: TDL ADARAM മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് എം.എസ്​സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അലന ​െബന്നിയെ ആദരിക്കുന്നു ഇടുക്കി രൂപത പാസ്​റ്ററൽ കൗൺസിൽ നാളെ ഇടുക്കി: പുനഃസംഘടിപ്പിക്കപ്പെട്ട ഇടുക്കി രൂപത പാസ്​റ്ററൽ കൗൺസിലി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്​ച രാവിലെ 10.30ന് അടിമാലി പാസ്​റ്ററൽ സൻെററിൽ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. മുൻ പാസ്​റ്ററൽ കൗൺസിലി​ൻെറ കാലാവധി കഴിഞ്ഞതോടെ പുനഃസംഘടിപ്പിക്കപ്പെട്ട കൗൺസിലി​ൻെറ പ്രഥമ യോഗമാണിത്. യോഗത്തിൽ ഡോ. പി.സി. അനിയൻകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. കോവിഡ് റാപ്പിഡ് ആക്​ഷൻ ഫോഴ്സ് ​അംഗങ്ങളെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.