ചോര്‍ന്നൊലിച്ച് എക്സൈസ് ഓഫിസ്

മറയൂര്‍: മറയൂരിലെ എക്സൈസ് റേഞ്ച് ഓഫിസ്​ രണ്ടുമാസമായി മഴയില്‍ ചോര്‍ന്നൊലിച്ച് ശോച്യാവസ്ഥയിൽ. വര്‍ഷങ്ങള്‍ക്കുമുമ്പ്​ ഇറിഗേഷന്‍ വകുപ്പ് പണികഴിപ്പിച്ച കെട്ടിടത്തില്‍ വാടകക്കാണ് എക്സൈസ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നത്. 2007ലാണ് മറയൂരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എക്സൈസ് റേഞ്ച് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതല്‍ ഈ കെട്ടിടത്തില്‍തന്നെയാണ് ഓഫിസി​ൻെറ പ്രവര്‍ത്തനം. മഴപെയ്താല്‍ കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടത്തി​ൻെറ വാര്‍ക്കയിലൂടെ വെള്ളം പൂര്‍ണമായും ഓഫിസിനുള്ളിലാണ് പതിക്കുന്നത്. മഴ മാറി വെയിലടിക്കുന്നതോടെ കോണ്‍ക്രീറ്റ് പാളികളും അതിലെ പൊടികളും ഇളകി താഴെ പതിക്കും. ഇത്തരത്തില്‍ മഴക്കാലത്ത് വെള്ളവും വെയിലടിച്ചാല്‍ പൊടിയും കോണ്‍ക്രീറ്റ് കഷണങ്ങളും പതിക്കുന്നതിനാല്‍ ഓഫിസിലിരുന്ന് ജോലി ചെയ്യുന്നത് ശ്രമകരമാണെന്ന് ജീവനക്കാര്‍ പറയുന്നു. കോണ്‍ക്രീറ്റ് പാളികള്‍ ഏതുസമയത്തും നിലം പൊത്താവുന്ന രീതിയില്‍ അടര്‍ന്നിരിക്കുന്നത് ജീവനക്കാരുടെ ജീവനുപോലും ഭീഷണിയാണ്. 10 ജീവനക്കാരാണ് ഈ ഓഫിസില്‍ രണ്ട് മുറികളിലായി ജോലി ചെയ്തുവരുന്നത്. ജീവനക്കാരിൽ പലരും തെക്കന്‍ ജില്ലകളില്‍നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് താമസിക്കാനോ പ്രാഥമികകൃത്യങ്ങള്‍ നടത്താന്‍പോലുമോ അടിസ്ഥാനസൗകര്യം ഇല്ല. ചിത്രം: TDL EXCISE RAGE OFF1 TDL EXCISE RAGE OFF2 മഴയത്ത് ചോര്‍ന്നൊലിക്കുന്ന മറയൂരിലെ എക്സൈസ് റേഞ്ച് ഓഫിസ് സവാരിയിലൂടെ ആരോഗ്യം; സൈക്കിൾ റാലി മൂന്നാറിൽ മൂന്നാര്‍: സൈക്കിള്‍ സവാരിയിലൂടെ ആരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊച്ചിയിൽനിന്ന്​ ആരംഭിച്ച സൈക്കിള്‍ റാലിക്ക് മൂന്നാറില്‍ സ്വീകരണം നല്‍കി. കൊച്ചിന്‍ ബൈക്ക്​സ് ക്ലബി​ൻെറ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സിഗ്​നേച്ചര്‍ ബി.ആര്‍.എം 200 എന്ന പേരിലുള്ള റാലിയില്‍ 50 പേര്‍ പങ്കെടുത്തു. ഞായറാഴ്ച പുലർച്ച അഞ്ചിന്​ നെടുമ്പാശ്ശേരിയില്‍നിന്ന്​ ആരംഭിച്ച റാലി 11ന് മൂന്നാറിലെത്തി. പഴയ മൂന്നാര്‍ എച്ച്.എ.സി.ടി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സബ് കലക്​ടര്‍ എസ്. പ്രേം കൃഷ്​ണ​ൻെറ നേതൃത്വത്തില്‍ റാലിക്ക് സ്വീകരണം നല്‍കി. വളരെ നല്ല അനുഭവമാണ് ലഭിച്ചതെന്ന് റാലിയില്‍ പങ്കെടുത്ത ജോര്‍ജ് റേഗന്‍, സാം വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സി.ഇ.ഒ സെന്തില്‍കുമാര്‍, കൊച്ചിന്‍ ബൈക്ക്സ് ക്ലബ് സെക്രട്ടറി വിന്‍ഷാദ് അസീസ്, അജിത് വര്‍മ എന്നിവര്‍ പങ്കെടുത്തു. ഉച്ചയോടെ റാലി കൊച്ചിക്ക് മടങ്ങി. TDL cycling മൂന്നാറിലെത്തിയ സൈക്കിള്‍ റാലി സംഘത്തിന് ദേവികുളം സബ് കലക്​ടറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.