തൊടുപുഴ: നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന ബജറ്റില്‍ തൊടുപുഴ പട്ടണത്തിന് ലഭിച്ചത് വെറും 600 രൂപ മാത്രമാണെന്നും ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, കെ. ദീപക്, എം.എം. കരീം എന്നിവര്‍ ആരോപിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിൻെറ നേതൃത്വത്തില്‍ മന്ത്രി എം.എം. മണി മുഖേനയും പ്രതിപക്ഷം പി.ജെ. ജോസഫ് എം.എല്‍.എ മുഖേനയുമാണ് സര്‍ക്കാറിന് നിവേദനം നല്‍കിയത്. തൊടുപുഴ ടൗണ്‍ നവീകരണത്തിനും റോഡ് വികസനത്തിനും 100 രൂപയും ഒളമറ്റം പാലം നിര്‍മാണത്തിന് 100 രൂപയും കാരിക്കോട്-മാരിക്കലുങ്ക്-ചുങ്കം-മാര്‍ക്കറ്റ് റോഡിന് നൂറുരൂപയും മാരിയില്‍ കലുങ്ക് പാലം അപ്രോച്ച് റോഡിന് 100 രൂപയും തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന് 100 രൂപയുമാണ് വകകൊള്ളിച്ചിട്ടുള്ളത്. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ തുക നീക്കിവെക്കണമെന്ന ആവശ്യവും നിരാകരിച്ചു. തൊടുപുഴയെ ഇത്ര അവഗണിച്ച ബജറ്റ് മുമ്പുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.