കട്ടപ്പന: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ കട്ടപ്പന നഗരസഭ പരിധിയിലെ എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധക്കെതിരെ കുത്തിെവപ്പെടുത്ത് നഗരസഭയിൽനിന്ന് ലൈസൻസ് ഉറപ്പാക്കണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഏലപ്പാറയിൽ കോവിഡ് ബാധിതർ വർധിച്ചു; എം.എൽ.എക്കും രോഗം പീരുമേട്: എലപ്പാറ ഗ്രാമപഞ്ചായത്തിൻെറ പരിധിയിൽ കോവിഡ് ബാധിതർ വർധിക്കുന്നു. ഏലപ്പാറയിൽ താമസിക്കുന്ന ഇ.എസ്. ബിജിമോൾ എം.എൽ.എക്കും രോഗം സ്ഥിരീകരിച്ചു. തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ എം.എൽ.എയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ രോഗപരിശോധന നടത്തണമെന്നും ക്വാറൻറീനിൽ പോകണമെന്നും എം.എൽ.എ അഭ്യർഥിച്ചു. ഒരാഴ്ചക്കുള്ളിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ 92പേരിലാണ് രോഗം കണ്ടെത്തിയത്. വാഗമൺ പൊലീസ് സ്റ്റേഷനിലെ 10 പൊലീസുകാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻെറ പ്രവർത്തനം ഭാഗികമാണ്. പഞ്ചായത്തിലെ 13 വാർഡുകളിലും രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.