കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിൻെറ നേതൃത്വത്തിൽ ഞായറാഴ്ച മേമാരി ആദിവാസിക്കുടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. കണ്ണംപടി ആദിവാസി മേഖലയുടെ ഭാഗമായ മേമാരിക്കുടി വനത്തിനകത്തായാണ് സ്ഥിതി ചെയ്യുന്നത്. എൺപതോളം ആദിവാസി കുടുംബങ്ങൾ വസിക്കുന്ന ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാണ് കട്ടപ്പന റോട്ടറി ക്ലബ് ഹെറിറ്റേജ് സൗജന്യ ചികിത്സ ഒരുക്കുന്നത്. ഉദ്ഘാടനം വാർഡ് മെംബർ പി.ആർ. രശ്മി നിർവഹിക്കും. ക്ലബ് പ്രസിഡൻറ് ജോസ് മാത്യു അധ്യക്ഷത വഹിക്കും. ജോൺ ലൂക്കാസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. നിതിൻ, ഡോ. അശ്വതി മോഹനൻ, ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്.ഐ കിരൺ എന്നിവർ സംബന്ധിക്കും. മേമാരി ഇ.ഡി.സി കെട്ടിടത്തിൽ രാവിലെ 10നാണ് ക്യാമ്പ്. കട്ടപ്പന നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നതിന് മുൻഗണന കട്ടപ്പന: ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾ പൂർത്തിയാക്കുന്നതിന് നഗരസഭയുടെ പുതിയതായി ചുമതലയേറ്റ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരസഭ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷത വഹിച്ചു. 14 പ്രധാന അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിക്കാനുള്ള വീടുകളുടെ അവസാന ഗഡു തുക ഉടൻ നൽകാനും കൗൺസിൽ തീരുമാനിച്ചു. േകാവിഡ് മാനദണ്ഡ പ്രകാരം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭയുടെ ഉടമസ്ഥതയിെല കംഫർട്ട് സ്‌റ്റേഷൻ, മത്സ്യ മാർക്കറ്റ് എന്നിവയുടെ ലേലയിനത്തിൽ ലഭിക്കാനുള്ള തുക അടിയന്തരമായി വാങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരസഭ ഉപാധ്യക്ഷൻ ജോയ് വെട്ടിക്കുഴി, സെക്രട്ടറി സന്തോഷ് മാമ്പള്ളി, സൂപ്രണ്ട് വി.ബി. അജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.