ആടിനെ വെട്ടിപ്പരിക്കേൽപിച്ചു; യുവാവിനെതിരെ കേസ്​

അടിമാലി: ആടിൻെറ കാല് വെട്ടിമുറിച്ച് യുവാവി​ൻെറ പരാക്രമം. അടിമാലി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ തോണിപ്പാറയിലാണ് സംഭവം. തോണിപ്പാറ മേലേത്ത് പ്രമേശിനെതിരെ കേസ്​ എടുത്തു. ഇയാളുടെ അയൽവാസി പുളിക്കക്കുടി ഷാഹുൽ ഹമീദിൻെറ ആടിനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. വ്യാഴാഴ്ച വൈകീട്ട് കയർ അഴിഞ്ഞുപോയ ആട്ടിൻകുട്ടി പ്രമേശിൻെറ പുരയിടത്തിൽ കയറി. ഇതോടെ വെട്ടുകത്തിയുമായി എത്തി ആടിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന്, ഷാഹുൽ ഹമീദിൻെറ പുരയിടത്തിലേക്ക് ആടിനെ വലിച്ചെറിയുകയും ചെയ്തു. ഷാഹുൽ ഹമീദ് അടിമാലി പൊലീസിൽ നൽകിയ പരാതിയിൽ കേസ്​ എടുത്ത് അന്വേഷണം ആരംഭിച്ചു. ചിത്രം TDL pariketta adu ആക്രമണത്തിൽ പരിക്കേറ്റ ആട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.