കോവിഡ് രോഗവ്യാപനം: വള്ളക്കടവിൽ മൊബൈൽ ആൻറിജൻ ടെസ്​റ്റ്

കട്ടപ്പന: ​േകാവിഡ് രോഗവ്യാപനം രൂക്ഷമായ കട്ടപ്പന വള്ളക്കടവിൽ മൊബൈൽ ആൻറിജൻ ടെസ്​റ്റ്​ ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വള്ളക്കടവ് മേഖലയിൽ നിരവധിപേർക്കാണ് രോഗം കണ്ടെത്തിയത്. വള്ളക്കടവ്, ഇരുപതേക്കർ, അമ്പലക്കവല, കടമാക്കുഴി, വള്ളക്കടവ്, നരിയമ്പാറ എന്നീ വാർഡുകളിലെ ജനങ്ങൾക്കുവേണ്ടിയാണ് വള്ളക്കടവ് അപ്സര പബ്ലിക് ലൈബ്രറിയിൽ മൊബൈലിറ്റി ക്ലിനിക് തയാറാക്കി ആൻറിജൻ ടെസ്​റ്റ്​ ആരംഭിച്ചത്. നൂറ്റിഅമ്പതോളം പേർക്കാണ് ഇന്നലെ മാത്രം ടെസ്​റ്റ്​ നടത്തിയത്. വള്ളക്കടവിലും തൂങ്കുഴിയിലും രോഗവ്യാപനം ഇപ്പോൾ രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് മൊബിലിറ്റി പരിശോധന നടത്താൻ നഗരസഭ തീരുമാനിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധന. 18ാം തീയതി രോഗവ്യാപന തോത് വർധിച്ച് നിൽക്കുന്ന പാറക്കടവിലും മൊബിലിറ്റി ക്ലിനിക് വഴി ആൻറിജൻ പരിശോധന ആരംഭിക്കും. വാർഡ് കൗൺസിലർമാരായ ഷജി തങ്കച്ചൻ, മായ ബിജു, സജിമോൾ ഷാജി എന്നിവരുടെ മേൽനോട്ടത്തിലാണ് വള്ളക്കടവിൽ പരിശോധന നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.