ബജറ്റ് പ്രസംഗത്തിൽ താരമായി ഇടുക്കിയിലെ കുട്ടികളും

കട്ടപ്പന: മന്ത്രി തോമസ്​ ​െഎസക്കി​ൻെറ ബജറ്റ് പ്രസംഗത്തിൽ താരമായി കണ്ണമ്പടിയിലെയും ഇരട്ടയാറിലെയും കുട്ടികൾ. 'അവളുയർത്തിയ ശിരസ്സിനോളം വരില്ലൊരു വാളി​ൻെറ മൂർച്ചയും' സ്​ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്ക​െവയാണ് മന്ത്രി ഇരട്ടയാർ സൻെറ്​ തോമസ് ഹൈസ്കൂളിലെ ആദിത്യ രവിയുടെ കവിത ചൊല്ലിയത്. നമ്മുടെ കുട്ടികളുടെ ചിന്താശേഷിയും വാക്കുകളൂടെ മൂർച്ചയും എത്രത്തോളമെന്ന് അളക്കാൻ പോന്ന കവിതയായിരുന്നു അത്. ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്നപ്പോഴാണ് ആദിത്യ രവി ഈ കവിത സ്കൂൾ മാസികക്കുവേണ്ടി എഴുതിയത്. ഈ കാര്യം മറന്നിരിക്ക​െവയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ കവിത ചൊല്ലിയത്. ഇതോടെ ആദിത്യ താരമായി. അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. അമ്പതോളം കവിത ആദിത്യ രവി എഴുതിയിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിത എഴുത്ത്​ ആരംഭിച്ചത്. ഇപ്പോൾ പ്ലസ് ടുവിന്​ പഠിക്കുന്നു. പിതാവ് രവി നാരകക്കാനം വെറ്ററിനറി ക്ലിനിക്കിലെ അസിസ്​റ്റൻറ്​ ആയി ജോലി നോക്കുന്നു. വസന്തിയാണ് അമ്മ. സഹോദരി അക്ഷയ മൂന്നാം ക്ലാസിൽ പഠിക്കുന്നു. 'മെല്ലെയെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കട്ടെ ഉയരട്ടെ അതിലൊരു മനോജ്ഞമാം നവയുഗത്തി​ൻെറ പ്രഭാത ശംഖൊലി' ഇടുക്കി കണ്ണംപടി ജി.ടി.എച്ച് സ്കൂളിലെ കെ.പി. അമലി​ൻെറ ഈ കവിത ചൊല്ലിയാണ്​ ബജറ്റ് പ്രസംഗം മന്ത്രി അവസാനിപ്പിച്ചത്​. കഴിഞ്ഞവർഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഭൂമി പറയുന്നു' എന്ന പ്രകൃതിയെക്കുറിച്ച കവിത അമൽ എഴുതിയത്. കവിതയുടെ അന്തസ്സത്തയും മനോഹാരിതയും കണ്ടറിഞ്ഞ സ്കൂളിലെ ടീച്ചർ ജോഷ്വ ആണ് ബി.ആർ.സിയിലേക്ക് കവിത അയച്ചത്. ''കെ.പി. അമലി​ൻെറ വരികൾ ഉദ്ദരിച്ച് ഞാൻ ഈ ബജറ്റ് പ്രസംഗം അവസാനിപ്പിക്കട്ടെ'' എന്ന മന്ത്രിയുടെ വാക്കുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട്​ സ്ഥിതി ചെയ്യുന്ന കണ്ണംപടി സ്കൂളിനും അമലിനും കിട്ടിയ വലിയ അംഗീകാരമായി. കണ്ണംപടി ആദിവാസി മേഖലയിലെ തെക്കുംതോട്ടം കല്ലോലിക്കൽ പങ്കജാക്ഷ​ൻെറയും ശാരദയുടെയും മകനാണ് അമൽ. സഹോദരി ആതിര തൊടുപുഴ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഫോട്ടോ TDL adithya ravi ആദിത്യ രവി ഫോട്ടോ TDL amal with family കെ.പി. അമൽ മാതാപിതാക്കളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.