അതിർത്തി ചെക്പോസ്​റ്റുകളിൽ പരിശോധന ശക്തമാക്കി

നെടുങ്കണ്ടം: ജില്ലയിലെ അതിർത്തി ചെക്പോസ്​റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്​. കമ്പംമേട്, ബോഡിമെട്ട്​​, കുമളി ചെക്പോസ്​റ്റുകളിലാണ് മൃഗസംരക്ഷണ വകുപ്പിൻെറ മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്​​​, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്റിനറി ചെക്പോസ്​റ്റുകൾ ഉള്ളത്. തമിഴ്നാട്ടിൽനിന്ന്​ ജില്ലയിലേക്ക് േബ്രായിലർ കോഴികളെ എത്തിക്കുന്ന പ്രധാന മാർഗമാണ് കമ്പംമേട് ചെക്പോസ്​റ്റ്​. ദിനംപ്രതി അയ്യായിരത്തോളം കിലോ േബ്രായിലർ കോഴിയാണ് ഇതുവഴി സംസ്ഥാനത്തേക്ക് എത്തുന്നത്. കോഴികളുമായി വരുന്ന വാഹനങ്ങൾ കർശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് തന്നെ മടക്കിഅയക്കും. ചെക്പോസ്​റ്റുകളിൽ പരിശോധന ശക്തമാക്കിയതോടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ചെക്പോസ്​റ്റുകളിൽ ലൈവ് സ്​റ്റോക് ഇൻസ്​പെക്ടർ, അറ്റൻഡർ, ഫീൽഡ് ഓഫിസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.