പിടിക്കപ്പെടുമെന്നായപ്പോൾ ലാപ് ടോപ് തിരികെ നൽകി

മുട്ടം: സ്വകാര്യ ഓൺലൈൻ ഏജൻസി ജീവനക്കാരിൽനിന്ന് രണ്ട് ദിവസം മുമ്പ്​ റോഡിൽ നഷ്​ടപ്പെട്ട ലാപ്ടോപ് തിരികെ ലഭിച്ചു. ഒരു ലക്ഷത്തിന് മേൽ വിലയുള്ള ലാപ്ടോപ് ഉപഭോക്​താവിന്​ നൽകുന്നതിനായി ജീവനക്കാർ ബൈക്കിൽ തൊടുപുഴ - മുട്ടം റൂട്ടിൽ സഞ്ചരിച്ചപ്പോൾ മ്രാല ഭാഗത്ത് റോഡിൽ ലാപ്ടോപ് നഷ്​ടപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് തൊടുപുഴ ഉണ്ടപ്ലാവ്​ മുളക്കപ്പറമ്പിൽ മനാഫ് നൗഷാദ് മുട്ടം പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾ​െപ്പടെ പരിശോധന നടത്തിയതിനെ തുടർന്ന് പ്രദേശത്തെ കോളജിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ റോഡിൽ വീണ് കിടന്ന ലാപ് ടോപ് എടുത്ത് കൊണ്ട് പോകുന്നതായി കണ്ടെത്തി. ഇക്കാര്യം കോളജ്​ അധികൃതരെയും അറിയിച്ചു. ലാപ് ടോപ് തിരികെ ഏൽപിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ്​ പിടികൂടുമെന്ന കോളജ് അധികൃതരുടെ കർശന നിലപാടിനെ തുടർന്ന് വിദ്യാർഥികൾ ലാപ് ടോപ് മുട്ടം സ്​റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.