കുമളി: തമിഴ്നാട് മേഘമലയിൽ കനത്ത മഴയെ തുടർന്ന് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മേഘമല പൊലീസ് സ്റ്റേഷന് സമീപം മുതൽ മൂന്നിടത്താണ് വലിയ തോതിൽ മണ്ണിടിഞ്ഞു വീണത്. തേനി ജില്ലയിലെ ചിന്നമന്നൂരിൽനിന്ന് 35 കി.മീറ്റർ സഞ്ചരിച്ചാണ് മേഘമലയിൽ എത്തുക. തേയിലത്തോട്ടങ്ങളും തടാകവും ഉയർന്ന മലനിരകളുമുള്ള മനോഹര കാഴ്ചകൾ കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് മേഘമല സന്ദർശിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല വന്യജീവി സങ്കേതം കൂടി ഉൾപ്പെടുന്നതാണ് പ്രദേശം. തേയില തോട്ടങ്ങൾ വഴി എത്തുന്ന ആന, മ്ലാവ്, പന്നിക്കൂട്ടങ്ങൾ സഞ്ചാരികൾക്ക് സന്തോഷം പകരുന്ന കാഴ്ചയാണ്. മേഘമലയിലേക്കുള്ള പാതയിൽ പല ഭാഗത്തും മരം വീണും, മണ്ണിടിഞ്ഞുമാണ് ഗതാഗത തടസ്സം ഉണ്ടായത്. റോഡിലേക്ക് വീണ മണ്ണിൽ ലോറികൾ ഉൾെപ്പടെ പല വാഹനങ്ങളും പുതഞ്ഞു പോയത് ഏറെ ശ്രമപ്പെട്ടാണ് അധികൃതർ നീക്കിയത്. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയേറിയതോടെ ഈ ഭാഗത്തേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾക്ക് അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. cap IDL kumali traffic മേഘമലയിലെ റോഡിൽ മണ്ണിടിഞ്ഞ് വീണുണ്ടായ ചളിയിൽ അകപ്പെട്ട വാഹനം അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധന കട്ടപ്പന: അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർഥം ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ 2020 വര്‍ഷത്തിലെ പുനഃപരിശോധനയും മുദ്രെവയ്പും വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ മേരികുളത്ത് നടക്കും. മുന്‍വര്‍ഷത്തെ പരിശോധന സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ പോസ്റ്റല്‍ കവറും കൊണ്ടുവരേണ്ടതാണ്. പഞ്ചഗുസ്തി അസോസിയേഷന്‍ ഭാരവാഹികള്‍ തൊടുപുഴ: ജില്ല പഞ്ചഗുസ്തി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജേക്കബ് ജോസഫാണ് (കരിമ്പന്‍) പ്രസിഡൻറ്. ടി.ആര്‍. ജലദാസ് സെക്രട്ടറിയും. സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രതിനിധിയും സംസ്ഥാന നോമിനിയുമായി മനോജ് കോക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി ലിന്‍സി മോള്‍ സെബാസ്റ്റ്യന്‍, പി.കെ. അബ്ദുള്‍സലാം, ജോ. സെക്രട്ടറിമാരായി പ്രസാദ് രാഘവന്‍, രാജീവ് വര്‍ഗീസ്, ട്രഷററായി ബൈജു ലൂക്കോസ്, രക്ഷാധികാരിയായി പി.കെ. ഫൈസല്‍ കൂടാതെ എട്ട് അംഗ നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രസിഡൻറ് മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്‍. ജലദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബൈജു ലൂക്കോസ് കണക്ക് അവതരിപ്പിച്ചു. കെ.എല്‍. ജോസ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ നിരീക്ഷകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.