കെ.എസ്.ആര്‍.ടി.സി ബസ്​സ്​റ്റാൻഡ്​: സര്‍ക്കാറി​െൻറ കനിവ്​ പ്രതീക്ഷിച്ച്​ നഗരസഭ

കെ.എസ്.ആര്‍.ടി.സി ബസ്​സ്​റ്റാൻഡ്​: സര്‍ക്കാറി​ൻെറ കനിവ്​ പ്രതീക്ഷിച്ച്​ നഗരസഭ തൊടുപുഴ: വര്‍ഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്​സ്​റ്റാൻഡ്​ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സര്‍ക്കാറിനോട്​ അപേക്ഷിച്ച് തൊടുപുഴ നഗരസഭ. അടിയന്തര പ്രാധാന്യത്തോടെ പണി പൂര്‍ത്തിയാക്കുന്നതിന് മൂന്നുകോടി ബജറ്റില്‍ നീക്കിവെക്കണമെന്ന് കാണിച്ച് ഭരണസമിതി ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞദിവസം നിവേദനം നല്‍കി. ഇതിനോട് സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തരമായി നടപ്പാക്കേണ്ട മറ്റ് പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച് റോഡില്ലാത്തതിനാല്‍ ഗതാഗതം സാധ്യമാകാത്ത മാരിയില്‍ കലുങ്ക് റോഡിന് ഒന്നരക്കോടി അനുവദിക്കണം. ഒളമറ്റത്ത് ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ പാകത്തിന് പാലം നിര്‍മിക്കാന്‍ ഒന്നേകാൽ കോടി, സ്ഥലം കണ്ടെത്തി നഗരസഭ സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് 15 കോടി, നഗരത്തിലെ റോഡുകളുടെ നവീകരണത്തിന് ആറുകോടി, നഗര സൗന്ദര്യവത്കരണത്തിന് രണ്ടുകോടി എന്നിങ്ങനെയും ആവശ്യപ്പെട്ടതായി ചെയർമാൻ പറഞ്ഞു. മങ്ങാട്ടുകവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 50 ലക്ഷവും ആവശ്യപ്പെട്ടു. മന്ത്രി എം.എം. മണി മുഖേനയാണ് ധനമന്ത്രിക്ക് നിവേദനം നല്‍കിയത്. വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി, കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ആര്‍. ഹരി, ജെസി ആൻറണി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. എം.എല്‍.എക്ക്​ വിമര്‍ശനം നഗരത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്ഥലം എം.എല്‍.എക്ക്​ സാധിക്കുന്നില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു. ബസ്​സ്​റ്റാന്‍ഡ്, മാരിയില്‍ കലുങ്ക് പാലം എന്നിവയുടെ കാര്യത്തില്‍ എം.എല്‍.എക്ക്​ അനാസ്ഥയും പിടിപ്പുകേടുമുണ്ട്. കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റേഷൻ പൂർത്തിയാക്കാതിരിക്കുന്നതിൽ എം.എൽ.എയുടെ ഇടപെടലി​ൻെറ കുറവുണ്ടെന്നും അദ്ദേഹം വിചാരിച്ചിരുന്നെങ്കില്‍ ഇവ പൂര്‍ത്തിയാക്കാനാകുമായിരുന്നുവെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. തൊടുപുഴ കാര്‍ഷിക മേളയില്‍ തന്നെ ക്ഷണിക്കാതിരുന്നത് മനഃപൂര്‍വമാണെന്ന് തന്നെയാണ് കരുതുന്നത്​. മറ്റൊരു പരിപാടിയിൽ ഒന്നിച്ചുചെന്നിട്ടും മുഖംതരാതെ എം.എൽ.എ പോയെന്നും ഇത് പരിഹസിക്കുന്നതിന് തുല്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവർ 202 ​െതാടുപുഴ: ജില്ലയില്‍ 202 പേര്‍ക്ക് കൂടി വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമെത്തിയ രണ്ടുവീതം പേർക്കും വ്യാഴാഴ്​ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്തത്​ 17 കേസിലാണ്​. രോഗികൾ പഞ്ചായത്ത് തിരിച്ച്: അടിമാലി -20, ആലക്കോട് -3, അയ്യപ്പൻകോവിൽ -1, ബൈസൺവാലി -1, ചക്കുപള്ളം -1, ദേവികുളം -1, ഇടവെട്ടി -1, ഇരട്ടയാര്‍ -2, കഞ്ഞിക്കുഴി -2, കാമാക്ഷി -5, കാഞ്ചിയാര്‍ -2, കരിമണ്ണൂർ -8, കരിങ്കുന്നം -3, കരുണാപുരം -9, കട്ടപ്പന -13, കോടിക്കുളം -1, കൊക്കയാര്‍ -1, കൊന്നത്തടി -2, കുടയത്തൂർ -3, കുമാരമംഗലം -2, കുമളി -1, മാങ്കുളം -1, മൂന്നാർ -3, മുട്ടം -1, നെടുങ്കണ്ടം -10, പള്ളിവാസൽ -1, പാമ്പാടുംപാറ -14, പെരുവന്താനം -2, പുറപ്പുഴ -2, രാജകുമാരി -2, തൊടുപുഴ -14, ഉടുമ്പന്നൂര്‍ -18, ഉപ്പുതറ -3, വണ്ടന്‍മേട് -9, വണ്ടിപ്പെരിയാര്‍ -6, വണ്ണപ്പുറം -14 വാഴത്തോപ്പ് -12, വെള്ളത്തൂവൽ -8 .ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്തവ: അടിമാലി സ്വദേശികളായ 13 പേർ, വെള്ളത്തൂവൽ സ്വദേശിനി (45), മുട്ടം സ്വദേശി (78), ​െനടുങ്കണ്ടം സ്വദേശിനി (50) രാജകുമാരി ഖജനാപ്പാറ സ്വദേശിനി (19).​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.