വൈദ്യുതി ലൈനിൽ മരംവീണ്​ നാശനഷ്​ടം

നെടുങ്കണ്ടം: മുണ്ടിയെരുമ ആശാൻപടിയിൽ മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽവീണ്​ വൻ നാശനഷ്​ടവും ഗതാഗത തടസ്സവും. മുണ്ടിയെരുമ ദേവഗിരി-പാമ്പാടുംപാറ റൂട്ടിൽ ബുധനാഴ്ച രാവിലെ 11ഓടെയാണ് മരംവീണ് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായത്. വൈദ്യുതി ലൈനിലേക്ക് മരംവീണ് അഞ്ച്​ പോസ്​റ്റുകൾ ഒടിഞ്ഞു. ലൈനുകൾ പൊട്ടിവീണതോടെ മേഖല ഇരുട്ടിലായി. മണിക്കൂറുകൾക്ക് ശേഷമാണ് നാട്ടുകാരുടെ സഹകരണത്തോടെ മരംമുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പൊട്ടിവീണ ലൈനുകളും വൈദ്യുതി പോസ്​റ്റുകളും മാറ്റിയിട്ട് വൈദ്യുതി വിതരണം പുനഃരാരംഭിക്കാൻ ദിവസങ്ങൾ വേണ്ടിവരും. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയും കാറ്റുമാണ് മരം ഒടിഞ്ഞുവീഴാൻ കാരണം. TDL TREE FALLING ELECTRIC LINE മുണ്ടിയെരുമ ദേവഗിരി-പാമ്പാടുംപാറ റൂട്ടിൽ മരം ഒടിഞ്ഞുവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.