സി.എച്ച്​.ആർ സർവേ: കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്​​

അടിമാലി: കാർഡമം ഹിൽസ്​ റിസർവ്​ (സി.എച്ച്.ആർ) മേഖലയിൽ സർ​​േവയുമായി വനംവകുപ്പ് രംഗത്തിറങ്ങിയത് ഹൈറേഞ്ചിൽ വീണ്ടും ഭൂസമരത്തിന് ചൂടുപകരുന്നു. കല്ലാർ, കുരിശുപാറ, പള്ളിവാസൽ, ലക്ഷ്​മി മേഖലകളിലാണ്​ സർവേയുമായി വനംവകുപ്പ് രംഗത്തെത്തിയത്. കൂടാതെ ആദിവാസികളുടെ ഭൂമിയോട് ചേർന്ന് വനഭൂമി കൈയേറിയത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ഏലച്ചെടികൾ വെട്ടിനശിപ്പിച്ചതും വനംവകുപ്പിനെതിരെ പ്രതിഷേധം രൂക്ഷമാകാൻ കാരണമായി. കുത്തകപ്പാട്ട ഭൂമിയിൽ സാമ്പിൾ പ്ലോട്ട് സർവേ നടത്താനുള്ള വനം വകുപ്പിൻെറ നീക്കം അനുവദിക്കില്ലെന്നും ഇതിനായി എന്തെങ്കിലും നടപടിയുമായി വന്നാൽ സംഘടിതമായി തടയുമെന്നും യു.ഡി.എഫ് നേതൃത്വവും ഹൈറേഞ്ച് സംരക്ഷണ സമിതിയും പറയുന്നു. സി.എച്ച്.ആർ മേഖല വനമാണെന്ന്​ സ്ഥാപിക്കുന്നതിനുള്ള വനം വകുപ്പിൻെറ നിരന്തരനീക്കത്തിൻെറ തുടർച്ചയാണിത്. കൈവശമിരിക്കുന്ന റവന്യൂ ഭൂമിയുടെ മേൽ അവകാശം സ്ഥാപിക്കുന്നതിനുള്ള വനം വകുപ്പിൻെറ നീക്കം ഉപേക്ഷിക്കുന്നതിന്​ സർക്കാർതലത്തിൽ ഉടൻ നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. വനമേഖലക്ക്​ ചുറ്റും 10 കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ഉണ്ടാക്കാനുള്ള നീക്കം, ചിന്നാർ വന്യജീവി കേന്ദ്രം, കുമളി കടുവ സങ്കേതം ഇവ ബന്ധപ്പെടുത്തി വന്യജീവി ഇടനാഴിക്കുള്ള നീക്കം, ഉടുമ്പൻചോല കമ്യൂണിറ്റി പദ്ധതിക്കുള്ള ശ്രമം എന്നിവ നടത്തുന്നു. മതികെട്ടാൻചോല പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതും വനംവകുപ്പിൻെറ പുതിയ നീക്കത്തിന് ശക്തി പകർന്നിട്ടുണ്ട്. മാങ്കുള​െത്ത രണ്ടേക്കർ പൈനാപ്പിൾ തോട്ടം പന്നിക്കൂട്ടം നശിപ്പിച്ചു അടിമാലി: മാങ്കുളത്ത്​ രണ്ട് ഏക്കറോളം പൈനാപ്പിൾ കാട്ടുപന്നികൾ പൂർണമായി നശിപ്പിച്ചു. കൂടാതെ എത്തവാഴ, മരച്ചീനി തോട്ടങ്ങളും കുത്തിമറിച്ചു. പാറപ്പാട്ട് ജോസ്​, ആറ്റുപുറം സണ്ണി, പൂവത്തുങ്കൽ ജോബി, വെള്ളാങ്കൽ സണ്ണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. മാങ്കുളം മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം ശക്തമായതോടെ കർഷകർ ദുരിതത്തിലാണ്. പഞ്ചായത്ത് പരിധിയിൽ ആനക്കുളം, അമ്പതാംമൈൽ, വേലിയാംപാറ, വിരിപാറ, പാമ്പുങ്കയം, വിരിഞ്ഞപാറ, പെരുമ്പൻകുത്ത്് എന്നിവിടങ്ങളിലാണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത്. മാങ്കുളം പഞ്ചായത്തിൻെറ 12 വാർഡുകളിലുമായി നൂറുകണക്കിന് ഏക്കർ സ്ഥലത്തെ വിവിധ ഇനം കൃഷിയാണ് ഈ സീസണിൽ മാത്രം പന്നികൾ നശിപ്പിച്ചത്. വാഴ മുതൽ പച്ചക്കറി കൃഷിവരെ ഉള്ള എല്ലാ വിളവുകളും ഇവ നശിപ്പിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം മേഖലയിൽ പല കൃഷിയും ഉപേക്ഷിക്കേണ്ടി വരുമെന്ന്​ കർഷകർ പറഞ്ഞു. കാട്ടാനക്കും പന്നിക്കും പുറമെ മയിൽ, കേഴ, കുരങ്ങ്, മ്ലാവ് എന്നിവയുടെ ശല്യം കൂടി അടുത്തിടെ വർധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.