ചെറുതോണി: വാടകക്ക് നല്‍കിയ കട സ്വന്തമാക്കിയതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വിധവയായ ആലിന്‍ചുവട് മുളക്കല്‍ മിനി കലക്ടറേറ്റ് പടിക്കൽ ആരംഭിച്ച നിരാഹാരസമരം തഹസില്‍ദാർ ഇടപെട്ടതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിർത്തിവെച്ചു. പൊതുപ്രവര്‍ത്തകരായ കെ.എം. ജലാലുദ്ദീന്‍, പി.എല്‍. നിസാമുദ്ദീന്‍ എന്നിവര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതോടെ കലക്ടറുടെ നിര്‍ദേശാനുസരണം തഹസില്‍ദാര്‍ മിനിയെ സന്ദര്‍ശിച്ച് വിഷയം ചര്‍ച്ചചെയ്യാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച തഹസില്‍ദാരുടെ ഓഫിസില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചര്‍ച്ചചെയ്യും. TDL MINI COLLECTORATE SAMARAM കലക്ടറേറ്റ് പടിക്കല്‍ സമരംചെയ്യുന്ന മിനിയെ ഇടുക്കി തഹസില്‍ദാര്‍ വി.കെ. വിൻസൻറ് സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.