കൊങ്ങിണിപ്പടവ്-കുരിശുമല കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം

കട്ടപ്പന: നഗരസഭയിലെ കൊങ്ങിണിപ്പടവ്-കുരിശുമല കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം. 2018ൽ വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടോർ കത്തിനശിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. 1999-2000 സാമ്പത്തികവർഷത്തിൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമിച്ചത്. കൊങ്ങിണിപ്പടവ് കുരിശ്ശുമല പടിയിലെ 25 കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഒന്നര പതിറ്റാണ്ടിന് ശേഷം 2018ൽ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഡീസൽ മോട്ടോർ കത്തിനശിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ ഉപഭോക്താക്കളായ കുടുംബങ്ങൾ പുറത്തുനിന്ന് വലിയ വിലക്ക്​ കുടിവെള്ളം വാങ്ങിയാണ് ദൈനംദിന ആവിശ്യം നിറവേറ്റുന്നത്. 1000 ലിറ്റർ കുടിവെള്ളത്തിന് 800 രൂപയാണ് ഒരു കുടുംബം ചെലവാക്കേണ്ടി വരുന്നത്​. രണ്ടവർഷത്തിനിടയിൽ ഒട്ടേറെ പേർ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് കട്ടപ്പന നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഫലമുണ്ടാകാതെ വന്നതോടെ ഉപഭോക്താക്കൾ കലക്ടർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. 2020 ജൂലൈയിൽ പദ്ധതി പുനഃസ്ഥാപിക്കാൻ കലക്ടർ നഗരസഭക്ക്​ നിർദേശം നൽകി. പിന്നീട് 20,40,800 രൂപയുടെ എസ്​റ്റിമേറ്റ് നഗരസഭ തയാറാക്കിയെങ്കിലും പദ്ധതി പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. മോട്ടോർ ഷെഡിലേക്ക്​ വൈദ്യുതി ലഭിക്കുന്നതിനായി ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് നഗരസഭ ഓഫിസിൽ സമീപിച്ചപ്പോൾ പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഉപഭോക്താക്കൾ ആരോപിച്ചു. കുരിശുമല കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാൻ പുതിയ നഗരസഭ ഭരണസമിതി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കർഷക സമരത്തിന് ഐക്യദാർഢ്യമായി ട്രാക്ടർ റാലി മൂന്നാർ: കർഷക സമരത്തിന് ഐക്യദാർഢ്യമായി മൂന്നാറിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ട്രാക്ടർ റാലിയും തപാൽ ഓഫിസിന് മുന്നിൽ ധർണയും നടത്തി. വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.കെ. മണി ഉദ്​ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാർ, ഡി.സി.സി മെംബർ എം.ജെ. ബാബു, മണ്ഡലം പ്രസിഡൻറുമാരായ സിന്താർ മുത്താർ മൊയ്തീൻ, എ. ആൻഡ്രൂസ്, മുരുകപാണ്ടി, ബ്ലോക്ക് സെക്രട്ടറി സി. നെൽസൺ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ആർ. രാജാറാം എന്നിവർ സംസാരിച്ചു. TDL AK MANI KARSHAKA SAMARAM MNR ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന റാലിയിൽ പങ്കെടുക്കുന്ന മുൻ എം.എൽ.എ എ.കെ. മണിയും സംഘവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.