കുമളി: തേക്കടി സന്ദർശനത്തിനായി വിനോദസഞ്ചാരികൾ വന്നിറങ്ങുന്ന കുമളി ബസ്സ്റ്റാൻഡിലും ടൗണിലും തെരുവുനായ ശല്യം രൂക്ഷം. ടൗണിലെ ബസ് സ്റ്റാൻഡിനുള്ളിലെ വെയ്റ്റിങ് ഷെഡ്, സമീപത്തെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ വാസം. ബസ്സ്റ്റാൻഡ്, സമീപത്തെ റോസാപ്പൂക്കണ്ടം, തേക്കടി ബൈപാസ് റോഡുകൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നു. തേക്കടി വനമേഖലയിൽ കടന്നുകയറി മ്ലാവ്, കേഴ, മുയൽ എന്നിവയെ കൊന്നൊടുക്കി ഭക്ഷിക്കുന്നതും പതിവായിട്ടുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ നായ്ക്കളുടെ കടിപിടിയും ബഹളവും പതിവായതോടെ ഇവയെ ഭയന്നാണ് സ്ത്രീകളും കുട്ടികകളും ഉൾെപ്പടെ യാത്രക്കാർ ബസിൽ കയറുന്നത്. മുമ്പ്, തെരുവുനായ ശല്യം രൂക്ഷമായതോടെ പലഭാഗത്തുനിന്ന് പിടികൂടി കൊണ്ടുപോയ നായകളെ വന്ധ്യംകരിച്ചശേഷം കുമളി ടൗണിന് സമീപം തുറന്നുവിടുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. റോസാപ്പൂക്കണ്ടം, ലബ്ബക്കണ്ടം, താമരക്കണ്ടം മേഖലകളിലെ വിവിധ കോളനികളിൽ പരിമിതമായ സൗകര്യങ്ങളിൽ പലരും മൂന്നിലധികം നായകളെയാണ് വളർത്തുന്നത്. പഞ്ചായത്ത് അധികൃതർ ലൈസൻസില്ലാതെ നായ വളർത്തുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാനിടയാക്കുന്നത്. കോളനികളിലെ വളർത്തുനായ്ക്കൾ മിക്കതും പകൽസമയം കുമളി ടൗൺ, തേക്കടി വനമേഖല എന്നിവിടങ്ങളിലാണ് ചുറ്റിത്തിരിയുന്നത്. നാട്ടുകാർക്കൊപ്പം വളർത്തുമൃഗങ്ങൾ, വന്യജീവികൾ എന്നിവയെ എല്ലാം തെരുവുനായകൾ അക്രമിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. TDL DOGS KUMALY BUS STAND കുമളി ബസ്സ്റ്റാൻഡിനുള്ളിൽ ചുറ്റിത്തിരിയുന്ന തെരുവുനായകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.